28
Oct 2023
Mon
28 Oct 2023 Mon

​ഗുജറാത്തിലെ രാജ്കോട്ടിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ശേഷം കൂട്ടബലാൽസം​ഗം ചെയ്യുകയും തലയിൽ കല്ലിട്ട് കൊലപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒക്ടോബർ ഏഴിനാണ് റെയിൽവേ സ്റ്റേഷനിലെ പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്ത് ബാലികയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്.

പിതാവിന്റെ പരിചയക്കാരനൊപ്പം കുട്ടി നടന്നുപോവുന്ന ദൃശ്യം പൊലീസിന് സിസിടിവിയിൽ നിന്ന് ലഭിച്ചിരുന്നു. ഇയാൾ കുട്ടിയെ ആളൊഴിഞ്ഞ ഇടത്ത് എത്തിക്കുകയും മറ്റു രണ്ടുപേർ കൂടി എത്തി മൂവരും ചേർന്ന് കുട്ടിയെ ബലാൽസം​ഗം ചെയ്യുകയും പിന്നീട് തലയിൽ കല്ലിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.