സൗദി അറേബ്യയ്ക്കു നേരെ യമനിലെ ഹൂതി വിഭാഗം നടത്തിയ മിസൈൽ ആക്രമണശ്രമങ്ങൾ പ്രതിരോധിച്ചതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. ജസാൻ പ്രവിശ്യയിലെ അൽ ഷുഖൈഖ് ലക്ഷ്യമാക്കി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ ശനിയാഴ്ച പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തു. ഞായറാഴ്ച റിയാദിന് നേരെ എത്തിയ ബാലിസ്റ്റിക് മിസൈലും വ്യോമപ്രതിരോധ സേന നശിപ്പിച്ചതായി സഖ്യസേന അറിയിച്ചു.
|
ദക്ഷിണ സൗദിയിലെ ജസാൻ പ്രവിശ്യയിൽ ജലശുദ്ധീകരണത്തിനും വൈദ്യുതി ഉൽപാദനത്തിനും പ്രധാന കേന്ദ്രങ്ങളുള്ള തീരദേശ പട്ടണമാണ് അൽ ഷുഖൈഖ്. മിസൈൽ തടഞ്ഞുനശിപ്പിച്ചതിനെത്തുടർന്ന് അവശിഷ്ടങ്ങൾ പതിച്ചെങ്കിലും സാധാരണക്കാർക്ക് പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ഇതിനിടെ, സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സ, അബ്ഖൈഖ് മേഖലകളിൽ ഞായറാഴ്ച പുലർച്ചെ സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിരുന്നു. പിന്നീട് അപകടസാധ്യത ഒഴിഞ്ഞതായി സിവിൽ ഡിഫൻസ് അറിയിക്കുകയും ചെയ്തു. ജസാൻ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
റിയാദിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഹൂതി വിഭാഗത്തെ പരാമർശിച്ച സഖ്യസേന, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി വ്യക്തമാക്കി. ഇതിന് പിന്നാലെ യമനിലെ സഅദ ഗവർണറേറ്റിൽ ഹൂതികൾ മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിച്ചിരുന്ന വിക്ഷേപണ പ്ലാറ്റ്ഫോം തകർത്തതായും സഖ്യസേന അറിയിച്ചു.
ALSO READ: അബൂദബി വിമാനത്താവളത്തിൽ ഇമിഗ്രേഷൻ നടപടികൾ ഇനി നടക്കുന്നതിനിടെ പൂർത്തിയാക്കാം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





