
കൊച്ചിയില്‍ തോക്ക് ചൂണ്ടി വ്യാപാരസ്ഥാപനത്തില്‍ നിന്ന് 80 ലക്ഷം രൂപ കവര്‍ന്നു. കൊച്ചി കുണ്ടന്നൂര്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തിലാണ് കവര്‍ച്ച. മുഖംമൂടി ധരിച്ച് എത്തിയ സംഘമാണ് തോക്ക് ചൂണ്ടി പണം കവര്‍ന്നത്.
![]() |
|
കാറിലെത്തിയ മൂന്നുപേരടങ്ങുന്ന മുഖംമൂടി സംഘമാണ് പെപ്പര്‍ സ്പ്രേ അടിച്ച ശേഷം പണം കവര്‍ന്നത്. സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തിലെ സുബിന് എന്നയാള്‍ക്കാണ് പണം നഷ്ടമായത്. പണമിരട്ടിപ്പ് തട്ടിപ്പ് സംഘമാണ് കൊള്ളയ്ക്കു പിന്നിലെന്ന് പോലീസ് പറഞ്ഞു.
80 ലക്ഷം രൂപ ക്യാഷ് ആയി കൊടുത്താല്‍ ഒരു കോടി രൂപ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം എന്ന ഡീല്‍ മുന്നോട്ടുവച്ചാണ് തട്ടിപ്പുകാര്‍ ബന്ധപ്പെട്ടത്. ട്രേഡിങ് പ്രോഫിറ്റ് ഫണ്ട് എന്ന പേരിലായിരുന്നു സംഘം പരിചയപ്പെട്ടത്. കേരളത്തില്‍ ഇങ്ങനെയൊരു തട്ടിപ്പ് ആദ്യമായാണെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം വടുതല സ്വദേശി സജിയാണ് പിടിയിലായിട്ടുള്ളത്.