18
Jun 2023
Wed
18 Jun 2023 Wed

പെഷാവർ: പാകിസ്താനിൽ ഒരു കുടുംബത്തിലെ 9 പേരെ ഉറക്കത്തിൽ വെടിവച്ചുകൊന്നു. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂർഖ്വ പ്രവിശ്യയിൽ ബുധനാഴ്ചയാണ് സംഭവം. വിവാഹത്തെച്ചൊല്ലിയുള്ള തർക്കമാണ് കൂട്ടക്കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലപ്പെട്ടവരിൽ മൂന്നുപേർ സ്ത്രീകളും ആറുപേർ പുരുഷൻമാരുമാണ്. വീട്ടിൽ അതിക്രമിച്ചുകയറിയാണ് ബന്ധുക്കൾ ഇവരെ വെടിവച്ചുകൊന്നത്. പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.