20
Feb 2024
Fri
20 Feb 2024 Fri
Snipers gun down 21 civilians outside khan younis hospital

പലസ്തീനിലെ ഖാന്‍ യൂനിസില്‍ ആശുപത്രിക്കു പുറത്തുനില്‍ക്കുകയായിരുന്ന 21 സിവിലിയന്‍മാരെ ഇസ്രായേല്‍ സേന വെടിവച്ചുകൊന്നു. നസര്‍ ആശുപത്രിക്കു നേരെയാണ് ആക്രമണമുണ്ടായത്. ആരോഗ്യപ്രവര്‍ത്തകരെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. 24 മണിക്കൂറിനിടെ 107 പലസ്തീനികളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 142 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.(Snipers gun down 21 civilians outside khan younis hospital )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒക്ടോബര്‍ ഏഴിനു ശേഷം മാത്രം 27947 പലസ്തീനികളാണ് ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 67459 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഏറെയും സ്ത്രീകളും കുട്ടികളുമാണ്.