21
Feb 2024
Wed
21 Feb 2024 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: കൊടിയ ക്രൂരതയും ശത്രുതയും അങ്കോരമാക്കിക്കൊണ്ട് നടക്കുന്നവർ ചരിത്രത്തിൽ പരാജയപ്പെട്ടിട്ടേയുള്ളുവെന്നും ഗസ്സയെ തകർക്കാൻ ശ്രമിക്കുന്ന ഇസ്രായേലിനെ കാത്തിരിക്കുന്നതതാണെന്നും പ്രമുഖ ഇസ്ലാമിക പണ്ഡിതൻ വി.എച്ച്. അലിയാർ ഖാസിമി.
ഇസ്‌ലാമിക സമൂഹത്തിനും മർദ്ദിത ജനവിഭാഗങ്ങൾക്കുമായിരിക്കും ആത്യന്തിക വിജയമെന്നും പ്രമാണമുദ്ധരിച്ച് അദ്ദേഹം സമർത്ഥിച്ചു.
ജൂത സമൂഹത്തിലേക്ക് കടന്നു കയറിയ യൂറോപ്യ ന്മാരും മതനിരാസം മുഖമുദ്രയാക്കിയവരുമാണ് ഇന്ന് ആക്രമണത്തിന് നേതൃത്വം നൽകുന്നത്.
ഇവിടെ നമ്മുടെ രാജ്യത്തും മതത്തെ മറയാക്കി ഭരണം നിലനിർത്താൻ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നവരും യഥാർത്ഥത്തിൽ മതനിഷേധികളാണെന്നും
അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രശസ്ത ഇസ്ലാമിക പണ്ഡിതനായ ഇമ്രാൻ എൻ ഹുസൈൻ്റെ വിവർത്തന കൃതിയായ “ജറുസലേം ഖുർആനിൽ എന്ന പുസ്തകം എൻ.പി. ചെക്കുട്ടിക്ക് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം ‘
അബ്ദുറഹിമാൻ മങ്ങാട് അധ്യക്ഷത വഹിച്ചു.
തുടർന്ന് ഗസ്സ യെ ക്കുറിച്ചു നടന്ന ചർചയിൽ പി.ടി. കുഞ്ഞാലി,ശിഹാബുദ്ദീൻ ഇബ്നു ഹംസ , മുഹമ്മദ് യാസീൻ ചിറ്റൂർ, ടി.കെ.എന്ന അസീസ് , വിവ: ഹബീബ്, സലിം കാസിം, സിദ്ദീഖ് കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു..
വചനം പബ്ളിഷിംഗ് ഹൗസാണ് വിവർത്തനകൃതി വിതരണം ചെയ്യുന്നത്.