08
Feb 2024
Thu
08 Feb 2024 Thu
us cop who killed indian student let go by court

ഇന്ത്യന്‍ വിദ്യാര്‍ഥിനി ജാന്‍വി കാന്‍ഡുലയെ വാഹനമിടിപ്പിച്ചുകൊന്ന കേസില്‍ പൊലീസുകാരനെ യുഎസ് കോടതി വെറുതെ വിട്ടു. മതിയായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. സിയാറ്റില്‍ പൊലീസ് ഓഫിസറായ കെവിന്‍ ഡേവിനെതിരായ കൊലപാതകക്കുറ്റവുമായി മുന്നോട്ടുപോവുന്നില്ലെന്ന് ബുധനാഴ്ചയാണ് കിങ് കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫിസ് അറിയിച്ചത്. 2023 ജനുവരിയിലായിരുന്നു വിദ്യാര്‍ഥിനി കൊല്ലപ്പെട്ടത്. (us cop who killed indian student let go by court)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമിത മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കാറോടിച്ചുപോവുകയായിരുന്ന കെവിന്‍ ഡേവ് സിയാറ്റിലെ റോഡ് മുറിച്ചുകടക്കുകയായിരുന്ന ജാന്‍വിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയേറ്റ് 100 അടി അകലെയാണ് വിദ്യാര്‍ഥിനി തെറിച്ചുവീണത്. സംഭവസമയം 119 കിലോമീറ്റര്‍ വേഗതയിലായിരുന്നു പൊലീസുകാരന്‍ കാര്‍ ഓടിച്ചിരുന്നത്.

അപകടശേഷം വിദ്യാര്‍ഥിനിയെ പരിശോധിച്ച മറ്റൊരു പൊലീസുകാരനായ ഡാനിയല്‍ ഓഡറര്‍ ഇക്കാര്യം പറഞ്ഞ് ചിരിക്കുന്നത് പൊലീസ് യൂനിഫോമിന്റെ ഭാഗമായ ബോഡി കാമറയില്‍ പതിഞ്ഞിരുന്നു. ഇരയ്ക്ക് 26 വയസ്സുണ്ടാകുമെന്നും കുറഞ്ഞ മൂല്യമാണ് അവള്‍ക്കുള്ളതെന്നും പറഞ്ഞ് ഡാനിയല്‍ ചിരിക്കുകയായിരുന്നു. ഡാനിയലിന്റെ പരാമര്‍ശം പൊലീസുകാരന് യോജിച്ചതല്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 2023 സപ്തംബറില്‍ ഡാനിയലിനെ പട്രോള്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അത്യന്തം ഹീനമായ പ്രസ്താവന നടത്തിയ ഡാനിയലിനെ പിരിച്ചുവിട്ടേക്കാമെന്നും പ്രോസിക്യൂഷന്‍ ഓഫിസ് പറഞ്ഞു.

അഗ്നിരക്ഷാസേനയുടെ അറിയിപ്പിനെ തുടര്‍ന്ന് അടിയന്തരമായ കേസ് കൈകാര്യം ചെയ്യാനാണ് ഡേവ് അമിത വേഗതയില്‍ കാറോടിച്ചുപോയതെന്നും റോഡ് മുറിച്ച് കടക്കുന്ന ജാന്‍വിയെ കാണാനോ ഇതറിഞ്ഞു പ്രവര്‍ത്തിക്കാനോ ഉള്ള സമയം ഡേവിനു ലഭിച്ചിരുന്നില്ലെന്നുമാണ് പൊലീസ് വകുപ്പ് വിശദീകരിച്ചത്. യാത്രയിലുടനീളം കാറിലെ സൈറണ്‍ മുഴക്കിയിരുന്നില്ലെന്നും കവലകളില്‍ മാത്രമാണ് സൈറണ്‍ മുഴക്കിയിരുന്നതെന്നും എന്നാല്‍ എമര്‍ജന്‍സി ലൈറ്റുകള്‍ തെളിച്ചിരുന്നുവെന്നും പൊലീസിന്റെ റിപോര്‍ട്ടില്‍ പറയുന്നു. സിയാറ്റിലെ നോര്‍ത്ഈസ്‌റ്റേണ്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായിരുന്നു ജാന്‍വി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക