പ്രേക്ഷകരുടെ ആകാംക്ഷകൂട്ടി വീണ്ടുമൊരു ഹിറ്റ് മമ്മൂട്ടി ചിത്രം; കുറ്റവാളികള്‍ക്കൊപ്പം അഴിക്കുള്ളില്‍ ടര്‍ബോ ജോസ്; സെക്കന്‍ഡ് ലുക്ക് വൈറല്‍
|
പ്രേക്ഷകരുടെ ആകാംക്ഷകൂട്ടി വീണ്ടുമൊരു ഹിറ്റ് മമ്മൂട്ടി ചിത്രം വരുന്നു. മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമായ ടര്‍ബോയുടെ സെക്കന്‍ഡ് ലുക്ക് പുറത്ത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ മറ്റ് കുറ്റവാളികള്‍ക്കൊപ്പം നിലത്ത് ഇരിക്കുന്ന മമ്മൂട്ടിയെ ആണ് പോസ്റ്ററില്‍ കാണുന്നത്. ഷര്‍ട്ടില്ലാതെ ചെറിയ ചിരിയോടെ ഇരിക്കുന്ന മമ്മൂട്ടിയുടെ പോസ്റ്റര്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
മധുരരാജയ്ക്കുശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുകയാണ് ടര്‍ബോയിലൂടെ. മാസ് ആക്ഷന്‍ കോമഡി ചിത്രമായി എത്തുന്ന ടര്‍ബോയുടെ തിരക്കഥ ഒരുക്കുന്നത് മിഥുന് മാനുവല്‍ തോമസാണ്. കാതലിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. വിയറ്റ്നാം ഫൈറ്റേഴ്സാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്. മലയാള സിനിമയ്ക്കു വേണ്ടി വിയറ്റ്നാം ഫൈറ്റേര്‍സ് എത്തുക എന്നത് അപൂര്‍മായൊരു കാഴ്ചയാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍.
പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍.
ആക്ഷന്‍ ഡയറക്ടര്‍: ഫൊണിക്സ് പ്രഭു.
ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്.
കോഡയറക്ടര്‍: ഷാജി പടൂര്‍.
കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ- ആഭിജിത്ത്.
മേക്കപ്പ്: റഷീദ് അഹമ്മദ്- ജോര്‍ജ് സെബാസ്റ്റ്യന്‍,
പ്രൊഡക്ഷന്‍ കണ്ട്രോളര്: ആരോമ മോഹന്‍.
ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍:
രാജേഷ് ആര് കൃഷ്ണന്.
പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വിഷ്ണു സുഗതന്.
പിആര്‍ഒ: ശബരി.


