ലൈംഗികാതിക്രമനീക്കത്തില്‍ നിന്നു രക്ഷപ്പെടാന്‍ ഓടുന്ന കാറില്‍ നിന്ന് ചാടിയ യുവതി കോമയിലായി. ഈജിപ്തിലാണ് സംഭവം. 24കാരിയായ ഹബീബ അല്‍ ഷമ്മയാണ് അബോധാവസ്ഥയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്നത്.(woman in coma stage after jumping from moving car)
|
മൊബൈല്‍ ആപ്പിലൂടെ ടാക്‌സി ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നതിനിടെയാണ് ഡ്രൈവര്‍ തന്നെ ലൈംഗികാതിക്രമത്തിനിരയാക്കാന്‍ കിഡ്‌നാപ്പ് ചെയ്തുകൊണ്ടുപോവുകയാണെന്നു യുവതിക്കു ബോധ്യമാവുന്നത്. ഇതോടെ യുവതി അമ്മയെ മൊബൈല്‍ ഫോണില്‍ വിളിക്കുകയും തന്റെ ആശങ്ക അറിയിക്കുകയും ചെയ്തു.
ഇതിനിടെ അമ്മ മകളോട് കാറില്‍ നിന്ന് ഇറങ്ങാന്‍ നിര്‍ദേശം നല്‍കി. ഓടുന്ന കാറില്‍ നിന്ന് ഡോര്‍ തുറന്നുചാടിയ യുവതി റോഡിലൂടെ മലക്കംമറിഞ്ഞുപോവുകയും വഴിയരികിലെ നടപ്പാതയില്‍ തലയിടിക്കുകയുമായിരുന്നു. ഈ സമയം ഇവിടെയുണ്ടായിരുന്നവര്‍ ഉടന്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതി കോമാസ്‌റ്റേജിലേക്കു പോവുകയുമായിരുന്നു.
യാത്ര അവസാനിക്കാന്‍ 10 മിനിറ്റ് കൂടി ശേഷിക്കുമ്പോഴായിരുന്നു യുവതി കാറില്‍ നിന്നു ചാടിയത്. കാറില്‍ വലിയ ശബ്ദത്തില്‍ പാട്ടുവച്ചിരിക്കുകയായിരുന്നുവെന്നും ഇതിനാല്‍ തന്നെ മകള്‍ പറഞ്ഞത് തനിക്ക് കൃത്യമായി മനസ്സിലായിരുന്നില്ലെന്നും യുവതിയുടെ മാതാവ് മാധ്യമങ്ങളോടു പ്രതികരിച്ചു.
കാര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്‌തെങ്കിലും ഇയാള്‍ ആരോപണം നിഷേധിച്ചു. യുവതി കാറില്‍ നിന്നു ചാടിയത് തന്നെ അമ്പരിപ്പിച്ചുവെന്നും താന്‍ യാതൊന്നും മോശമായി ചെയ്തിട്ടില്ലെന്നും ഡ്രൈവര്‍ പൊലീസിനോടു പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





