അറബിക് കാലിഗ്രാഫി ആലേഖനം ചെയ്ത വസ്ത്രംധരിച്ച് പാകിസ്താനിലെ ലാഹോറിലെത്തിയ യുവതിയെ വളഞ്ഞ് അക്രമാസക്തരായ ജനക്കൂട്ടം. ശ്രമപ്പെട്ട് രക്ഷപെടുത്തി പൊലീസുകാരി.(woman surrounded with angry mob for wearing arabic caligraphy printed dress)
|
യുവതിയുടെ വസ്ത്രത്തില്‍ ഖുര്‍ആന്‍ വചനങ്ങളാണ് ആലേഖനം ചെയ്തിരിക്കുന്നതെന്നാരോപിച്ചായിരുന്നു ജനം തടിച്ചുകൂടിയത്. ലാഹോറിലെ റസ്റ്റോറന്റില്‍ യുവതി കയറിയതോടെ പുറത്ത് ജനം തടിച്ചുകൂടി. മതനിന്ദയാണ് യുവതി ചെയ്തിരിക്കുന്നതെന്നും യുവതിയെ വധശിക്ഷയ്ക്കു വിധിക്കണമെന്നും ആവശ്യമുയര്‍ന്നു.
ഇതിനിടെ റെസ്റ്റോറന്റിന്റെ ഉടമസ്ഥര്‍ പുറത്തെത്തി യുവതിയുടെ വസ്ത്രത്തില്‍ ഖുര്‍ആന്‍ വചനങ്ങളില്ലെന്നും ഹല്‍വ (മനോഹരം) എന്നാണ് എഴുതിയിരിക്കുന്നതെന്നും അറിയിച്ചു. ഇതിനിടെ വനിതാപൊലീസ് എത്തി യുവതിയെ മറ്റൊരു വസ്ത്രം മേല്‍വസ്ത്രമായി ധരിപ്പിച്ച് റസ്റ്റോറന്റില്‍ നിന്ന് രക്ഷിച്ചുകൊണ്ടുപോവുകയും ചെയ്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


