07
Mar 2024
Tue
07 Mar 2024 Tue

ജറുസലം: അഞ്ചുമാസം പിന്നിട്ട ഇസ്രായേൽ ഹമാസ് ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. ലബനാനിൽ നിന്നുള്ള മിസൈൽ
ഇസ്രയേലില്‍ പതിച്ചു അണ് മലയാളി കൊല്ലപ്പെട്ടത്. കൊല്ലം സ്വദേശി നിബിന്‍ മാക്‌സ്‌വെല്ലാണ് മരിച്ചത്. രണ്ടു മലയാളികടക്കം ഏഴു പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റരില്‍ ബുഷ് ജോസഫ് ജോര്‍ജ്ജ്, പോള്‍ മെല്‍വിന്‍ എന്നിവരുമുണ്ട്. ഇവര്‍ വിദഗ്ധ ചികിത്സയിലാണ്. മുഖത്തും ശരീരത്തിലും പരിക്കേറ്റതിനെ തുടര്‍ന്ന് ബുഷ് ജോസഫ് ജോര്‍ജിനെ ടിക്വയിലെ ബെയ്ലിന്‍സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിസാര പരിക്കേറ്റ ഇടുക്കി സ്വദേശിയായ പോള്‍ മെല്‍വിനെ വടക്കന്‍ ഇസ്രായേലി നഗരമായ സഫേദിലെ സിവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇസ്രയേലില്‍ കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്തവരാണ് ആക്രമണത്തിന് ഇരയായത്.

ഇസ്രായേൽ – ലബനാൻ അതിർത്തിയിലെ
ഗലീലി ഫിംഗറില്‍ മൊഷാവെന്ന സ്ഥലത്തായിരുന്നു ആക്രമണം നടന്നത്.

Malayali killed in Israel Hamas clash

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക