കടലാമയുടെ ഇറച്ചി കഴിച്ച 9 പേര്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. 78 പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികില്‍സയില്‍. ടാന്‍സാനിയയിലെ സ്വയംഭരണ പ്രദേശമായ സാന്‍സിബാറിലെ പേംബ ദ്വീപിലാണ് സംഭവം. മരിച്ചവരില്‍ എട്ടുപേര്‍ കുട്ടികളാണ്.
|
ചൊവ്വാഴ്ചയാണ് ഇവരെല്ലാം കടലാമയുടെ മാംസം ഭക്ഷിച്ചതെന്നും തുടര്‍ന്ന് എല്ലാവര്‍ക്കും അസ്വസ്ഥതയനുഭവപ്പെടുകയായിരുന്നുവെന്നും ജില്ലാ മെഡിക്കല്‍ ഓഫിസറായ ഡോ ഹാജി ബകാരി അറിയിച്ചു. മരിച്ച കുട്ടികളില്‍ ഒരാളുടെ മാതാവാണ് ആദ്യം മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ഇവര്‍ മരിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു.
കടലാമകളുടെ ഇറച്ചി ഭക്ഷിക്കരുതെന്ന നിര്‍ദേശം പൊതുജനങ്ങള്‍ക്ക് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ദുരന്തനിവാരണ സേനയെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്ന് സാന്‍സിബാര്‍ അധികൃതര്‍ അറിയിച്ചു. 2021 നവംബറില്‍ കടലാമ മാംസം ഭക്ഷിച്ച് ഒരു കുട്ടിയടക്കം ഏഴുപേര്‍ മരിച്ചിട്ടുണ്ട് സാന്‍സിബാറില്‍.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





