29
Mar 2024
Tue
29 Mar 2024 Tue
gangster got 6 hour parole to marry revolver rani

ന്യൂഡല്‍ഹി: ആറുമണിക്കൂര്‍ നേരത്തേ പരോളിലിറങ്ങിയ ഗുണ്ടാനേതാവ് നിരവധി കേസുകളില്‍ പ്രതിയായ റിവോള്‍വര്‍ റാണിയെ വിവാഹം ചെയ്ത് ജയിലിലേക്ക് മടങ്ങി. ന്യൂഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. ഗുണ്ടാനേതാവായ സന്ദീപ് എന്ന കലാ ജതേദിയാണ് വിവാഹത്തിനായി പരോള്‍ സമ്പാദിച്ച് പുറത്തിറങ്ങിയ ശേഷം റിവോള്‍വര്‍ റാണി എന്നറിപ്പെടുന്ന അനുരാധ ചൗധരി(മാഡം മിന്‍സ്)യെ വിവാഹം കഴിച്ചത്. ദ്വാരക സെക്ടര്‍-3ലെ ഹാള്‍ വാടകയ്‌ക്കെടുത്തായിരുന്നു വിവാഹച്ചടങ്ങുകള്‍ നടത്തിയത്. ഗുണ്ടാനേതാവ് രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിരവധി കേസുകളില്‍ പ്രതിയായ സന്ദീപിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് മുമ്പ് ഏഴുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുക പോലുമുണ്ടായിരുന്നു. തുടര്‍ന്ന് പിടിയിലായ സന്ദീപ് ജയിലില്‍ കഴിയുകയാണ്. ഡല്‍ഹി കോടതിയാണ് സന്ദീപിന് വിവാഹത്തിനായി ആറ് മണിക്കൂര്‍ സമയം പരോള്‍ അനുവദിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക