ലൈംഗികാതിക്രമം പുറത്തുപറയാതിരിക്കാന്‍ പത്തുവയസ്സുകാരനെ 17കാരന് കഴുത്തുഞെരിച്ചുകൊന്നു. തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലെ നല്ലംപള്ളിയിലാണ് സംഭവം.(10 year old boy sexually assaulted and murdered by 17 year old boy)
|
കൂലിപ്പണിക്കാരാണ് കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍. ഇരുവരും ബുധനാഴ്ച ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്നറിയുന്നത്.ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും 17കാരന് കാണാതായ കുട്ടിയുമായി ഗ്രാമത്തില്‍ നിന്ന് പുറത്തേക്കു പോവുന്നത് കണ്ടെത്തി. തുടര്‍ന്ന് 17കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.
കഴുത്തുഞെരിച്ചുകൊന്ന ശേഷം കുട്ടിയെ കിണറിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി. തുടര്‍ന്ന് പ്രതിയുമായി സംഭവസ്ഥലത്തെത്തിയ പൊലീസ് അര്‍ധരാത്രിയോടെ കുട്ടിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി.
പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ കുട്ടിയെ കഴുത്തുഞെരിച്ചുകൊന്ന ശേഷമാണ് കിണറ്റില്‍ തള്ളിയതെന്നു വ്യക്തമായി. ലൈംഗികപീഡനത്തിരയാക്കിയതിനെ തുടര്‍ന്ന് കുട്ടി വീട്ടില്‍ പറയുമെന്ന് പറഞ്ഞതോടെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





