02
Mar 2024
Thu
02 Mar 2024 Thu
baba ramdev's patanjali submits apology for misleading ad to supreme court

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന് സുപ്രിംകോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് ബാബാം രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ് കമ്പനി. കമ്പനി മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയാണ് സുപ്രിംകോടതിയില്‍ മാപ്പപേക്ഷ സമര്‍പ്പിച്ചത്. ഇത്തരം പരസ്യങ്ങള്‍ ഭാവിയില്‍ നല്‍കില്ലെന്ന് ഉറപ്പാക്കുമെന്നും മാപ്പപേക്ഷയില്‍ ആചാര്യ ബാലകൃഷ്ണ വ്യക്തമാക്കി.(baba ramdev’s patanjali submits apology for misleading ad to supreme court)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തങ്ങളുടെ ഉല്‍പന്നങ്ങള്‍ കഴിക്കുന്നതിലൂടെ രാജ്യത്തെ പൗരന്മാര്‍ക്ക് ആരോഗ്യകരമായ ജീവിതം നയിക്കാനാവുമെന്ന താല്‍പര്യം മാത്രമായിരുന്നു പരസ്യം നല്‍കുന്നതില്‍ ഉണ്ടായിരുന്നതെന്നും ബാലകൃഷ്ണന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. പരസ്യവുമായി ബന്ധപ്പെട്ട് കോടതി അയച്ച നോട്ടിസിന് മറുപടി നല്‍കാന്‍ കൂട്ടാക്കാത്ത ബാബാ രാംദേവിനോടും കൂട്ടാളി ആചാര്യ ബാലകൃഷ്ണയോടും നേരിട്ട് ഹാജരാവാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു.

പതഞ്ജലി ആയുര്‍വേദ് തെറ്റദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്നും അലോപ്പതിയെക്കുറിച്ച് തെറ്റായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതിയുടെ ഇടപെടല്‍ ഉണ്ടായത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക