02
Mar 2024
Thu
02 Mar 2024 Thu
64 year old man commits suicide before kills daughter inlaw by cut throat

കൊച്ചി: മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം 64കാരന്‍ ജീവനൊടുക്കി. വടക്കന്‍ പറവൂര്‍ ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്റ്റ്യന്‍ ആണ് മകന്‍ സിനോജിന്റെ ഭാര്യ ഷാനു(34)വിനെ കൊന്നശേഷം തൂങ്ങിമരിച്ചത്. വ്യാഴം രാവിലെയാണ് സംഭവം. സിനോജിന്റെയും ഷാനുവിന്റെ ഇരട്ടക്കുട്ടികള്‍ സ്‌കൂളില്‍ പോയതിനു ശേഷമാണ് ആക്രമണമുണ്ടായത്.(64 year old man commits suicide before kills daughter inlaw by cut throat )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യയും തന്റെ പിതാവും തമ്മില്‍ വഴക്കു പതിവായിരുന്നുവെന്ന് സിനോജ് പൊലീസിനോടു പറഞ്ഞു. ഫാക്ടിലെ കരാര്‍ ജോലിക്കാരനാണ് സിനോജ്. പുലര്‍ച്ചെ ജോലിക്കുപോയ ശേഷം രാവിലോ എട്ടിന് താന്‍ ഭാര്യയെ വിളിച്ചിരുന്നെന്നും അപ്പോള്‍ പ്രശ്‌നങ്ങളൊന്നും പറഞ്ഞിരുന്നില്ലെന്നും സിനോജ് പറയുന്നു.

ഇരുവരുടെയും മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയില്‍. കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്ന മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക