09
Mar 2024
Sat
09 Mar 2024 Sat
10 year old girl dies after eating birthday ordered online

ജന്മദിനാഘോഷത്തിന് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തുവരുത്തിയ കേക്ക് കഴിച്ചതിനു പിന്നാലെ പത്തുവയസ്സുകാരി മരിച്ചു. പഞ്ചാബിലെ പാട്യാലയിലാണ് ദാരുണമായ സംഭവം. കുട്ടിയുടെ മരണത്തിനു പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. കേക്ക് കഴിച്ച കുടുംബാംഗങ്ങള്‍ക്കും ശാരീരികാസ്വാസ്ഥ്യമുണ്ടായി. വിഷംകലര്‍ന്ന കേക്ക് വിറ്റതിന് ബേക്കറി ഉടമയ്‌ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.(10 year old girl dies after eating birthday cake ordered online)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാര്‍ച്ച് 24നായിരുന്നു കുട്ടിയുടെ പിറന്നാള്‍. കേക്ക് കഴിച്ചതിനു പിന്നാലെ എല്ലാവര്‍ക്കും അസ്വസ്ഥതയുണ്ടാവുകയും ചികില്‍സ തേടുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കേക്ക് കഴിച്ചെങ്കിലും ഇളയ കുട്ടി ഛര്‍ദ്ദിച്ചതിനാല്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് മുത്തശ്ശി പറഞ്ഞു.

കുട്ടിയുടെ അമ്മയാണ് പിറന്നാള്‍ കേക്ക് ഓണ്‍ലൈനായി ബേക്കറിയില്‍ നിന്ന് വരുത്തിയത്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കുട്ടി കേക്ക് മുറിക്കുന്നതും സഹോദരിയടക്കമുള്ളവര്‍ പിറന്നാള്‍ ആശംസകള്‍ നേരുന്നതിന്റെയും കേക്ക് കഷ്ണം വായില്‍ വച്ചുകൊടുക്കുന്നതിന്റെയുമൊക്കെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക