കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ആറ് എംഎല്‍എമാരും മൂന്ന് സ്വതന്ത്ര എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്ന് ആളൊന്നിന് 15 കോടി രൂപം വീതം വാങ്ങിയെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് സുഖു. കോണ്‍ഗ്രസ് വിമതര്‍ അഴിമതിക്കാരാണെന്നും ഇവര്‍ ജയിലില്‍ അടയ്ക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന ജില്ലയില്‍ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.(Six Cong rebels, three independents sold for Rs 15 crore each alleged CM)
|
തങ്ങള്‍ക്ക് പണമില്ലെന്നും എന്നാല്‍ ആത്മാര്‍ഥതയും ധാര്‍മികതയും ജനങ്ങളുടെ പിന്തുണയുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയില്‍ നിന്ന് 15 കോടി രൂപ വീതം കോണ്‍ഗ്രസ് വിമതരും സ്വതന്ത്രരും വാങ്ങിയിട്ടുണ്ടെന്നതിന് തെളിവുണ്ടെന്നും പൊലീസ് അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 27ന് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നോമിനി ഹര്‍ഷ് മഹാജന് 9 എംഎല്‍എമാരും അനുകൂലമായി വോട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് ആറ് വിമത എംഎല്‍എമാരെയും അയോഗ്യരാക്കുകയുണ്ടായി. ഇതിനു പിന്നാലെ ആറ് വിമതരും മൂന്ന് സ്വതന്ത്ര എംഎല്‍എമാരും ബിജെപിയില്‍ അംഗത്വമെടുക്കുകയും ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





