20
Apr 2024
Tue
20 Apr 2024 Tue

അര നൂറ്റാണ്ടില്‍ ഒരിക്കല്‍ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ലോകം. അമേരിക്ക, കാനഡ, മെക്‌സിക്കോ ഉള്‍പ്പടെയുള്ള വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായി. മെക്‌സിക്കോയുടെ പസഫിക് തീരത്ത് പ്രാദേശിക സമയം രാവിലെ 11.07 മുതല്‍ സൂര്യഗ്രഹണം ദൃശ്യമായി. പൂര്‍ണ സൂര്യഗ്രഹണം 4 മിനിറ്റ് 27 സെക്കന്റ് നീണ്ടുനിന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അര നൂറ്റാണ്ടില്‍ മാത്രം വരുന്ന പൂര്‍ണഗ്രഹണം നേരില്‍ കാണാന്‍ ദശലക്ഷക്കണക്കിന് ആളുകളാണ് കാത്തിരുന്നത്. വലിയ ആഘോഷമായാണ് ഈ അപൂര്‍വ നിമിഷത്തെ ആളുകള്‍ കൊണ്ടാടിയത്. ‘വളരെ മനോഹരവും അവിസ്മരണീയവുമായ ദിവസം’എന്നായിരുന്നു സൂര്യഗ്രഹണം നേരില്‍ കണ്ട് ശേഷം മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിന്റെ പ്രതികരണം.

ചന്ദ്രന്‍ ഭൂമിയോട് അടുക്കുകയും സൂര്യനും ഭൂമിയ്ക്കും ഇടയിലൂടെ സഞ്ചരിക്കുന്നതിനിടെ ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കുകയും ചെയ്യുന്ന അത്യപൂര്‍വമായ ഈ പ്രതിഭാസമാണിത്. ഇതോടെ ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ വീഴുകയും വെളിച്ചം ഇല്ലാതാവുകയും ചെയ്യും. ഇന്ത്യന്‍ സമയം രാത്രി 9.12 ന് ആരംഭിച്ച ഗ്രഹണം പുലര്‍ച്ചെ 2.22 വരെ നീണ്ടു. അടുത്ത സമ്പൂര്‍ണഗ്രഹണം 2026 ഓഗസ്റ്റ് 12നാണ് ദൃശ്യമാവുക.

total solar eclipses