ചിക്കന്‍ ഫ്രഷ് ആണോ? തിരിച്ചറിയാന്‍ ഇതാ കുറച്ച് ടിപ്‌സുകള്‍
|
പൊതുവെ എല്ലാവരും ചിക്കന്‍ സ്റ്റാളില്‍ പോയി ലൈവായി ചിക്കന്‍ വെട്ടി വാങ്ങി വരാറാണ് പതിവ്. എന്നാല്‍ എല്ലാവരും ഇങ്ങനെയായിരിക്കില്ല ചിക്കന്‍ വാങ്ങുന്നത്. ചിലരെങ്കിലും സൂപ്പര്‍മാര്‍ക്കറ്റിലും മറ്റും പോയി പാക്ക് ചെയ്ത ചിക്കന്‍ വാങ്ങുന്നവരായിരിക്കും. ഇങ്ങനെ വാങ്ങിക്കുന്ന ചിക്കന്റെ ഫ്രഷ്‌നെസ് പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്നു.
ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ വീട്ടില്‍ കോഴിയിറച്ചിയുടെ പരിശുദ്ധി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇനി നിങ്ങളെ ഈ പ്രശ്‌നം അലട്ടില്ല. നിങ്ങള്‍ വാങ്ങിക്കുന്ന ചിക്കന്റെ ശുദ്ധതയും പുതുമയും പരിശോധിക്കാന്‍ സഹായിക്കുന്ന ചില ലളിതമായ മാര്‍ഗങ്ങള്‍ ഉണ്ട്. അതിനുള്ള ടിപ്‌സുകളാണ് പറയാന്‍ പോകുന്നത്.
1: ചിക്കന്‍ കഷ്ണങ്ങളുടെ ഘടന അല്ലെങ്കില്‍ പ്രകൃതവും പഴക്കം വിലയിരുത്താം. തൊടുമ്പോള്‍ ‘സില്‍ക്കി’ ആയും (മിനുസത്തോടെ) മൃദുവായും ഇരിക്കുന്നതാണെങ്കില്‍ ചിക്കന്‍ ഫ്രഷ് ആണെന്ന് കണക്കാക്കാം. മറിച്ച് തൊടുമ്പോള്‍ ഒട്ടുന്നതായി തോന്നുകയാണെങ്കില്‍ നന്നായി കഴുകി നോക്കിയ ശേഷവും ഇതുതന്നെ തോന്നുന്നുവെങ്കില്‍ അത് പഴകിയതാണെന്ന് മനസിലാക്കാം.
2: പച്ച ചിക്കന് നേരിയ പിങ്ക് നിറമായിരിക്കും ഉണ്ടാവുക. അതോടൊപ്പം നെയ്യിന്റെ വെളുത്ത നിറവും കാണാം. എന്നാല്‍ അല്‍പം പഴകിയ ചിക്കന്‍ ആണെങ്കില്‍ നിറത്തില്‍ വ്യത്യാസം കാണാം. നേരിയ രീതിയില്‍ ചാരനിറം കലര്‍ന്നതാണെങ്കിലാണ് പഴകിയ ചിക്കന്‍ ആണെന്ന് മനസിലാവുക. അതുപോലെ സാധാരണ കാണുന്ന നിറം തന്നെ വിളര്‍ത്ത്, അല്‍പം മഞ്ഞ കയറിയിട്ടുണ്ടെങ്കിലും അത് പഴകിയതാണെന്ന് മനസിലാക്കാം.
3: ചിക്കന്റെ ഗന്ധത്തിലും പഴക്കം ചെന്നാല്‍ വ്യത്യാസമുണ്ടായിരിക്കും. സാധാരണ പച്ച ചിക്കന് അങ്ങനെ കുത്തുന്ന ഗന്ധമൊന്നും ഉണ്ടായിരിക്കില്ല. എന്നാല്‍ പഴക്കം ചെന്നതാണെങ്കില്‍ നല്ലരീതിയില്‍ രൂക്ഷമായ മാംസഗന്ധം വരാം. ഇതിനര്‍ത്ഥം ചിക്കനില്‍ രോഗാണുക്കള്‍ അധികരിച്ച് അത് ഉപയോഗപ്രദമല്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നു എന്നാണ്.
4: ചിക്കനില്‍ നിറവ്യത്യാസം വരുന്നത് പോലെ തന്നെ വെവ്വേറെ നിറങ്ങില്‍ ചെറിയ കുത്തുകള്‍ കണ്ടാലും ഇത് ഉപയോഗയോഗ്യമല്ലെന്ന് മനസിലാക്കാം. വെളുപ്പ്, ചുവപ്പ്, മഞ്ഞ നിറങ്ങളില്‍ മാംസത്തില്‍ കുത്തുകള്‍ കാണുകയാണെങ്കില്‍ ചിക്കന്‍ നല്ലതുപോലെ പരിശോധിക്കുക.
5: കടകളില്‍ നിന്ന് ചിക്കന്‍ വാങ്ങിക്കുമ്പോള്‍ അവര്‍ ഫ്രഷ് ആണെന്ന് പറഞ്ഞാലും അതില്‍ ഐസിന്റെ അംശമുണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്. ഫ്രോസണ്‍ ചിക്കനും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഐസ് കാര്യമായി ഇട്ടതാണെങ്കില്‍ മാംസത്തിന് പഴക്കം വന്നതാണെന്ന് മനസിലാക്കാവുന്നതാണ്. ഇതോടൊപ്പം തന്നെ ചിക്കന്‍ വല്ലാതെ പരുക്കനായിരിക്കുന്നുവെങ്കിലും ഇത് ഐസില്‍ ഏറെ സൂക്ഷിച്ചതാണെന്ന് മനസിലാക്കാം.
6: ഫ്രഷ് ചിക്കന്‍ പ്രത്യേക മണം ഉണ്ടായിരിക്കണം. അസഹ്യമായ മണം ഉണ്ടെങ്കില്‍, അത് കേടാകുകയോ മലിനമാകുകയോ ചെയ്യാം.
7: ഫ്രഷ് ചിക്കന് പൊതുവെ ചൂട് അനുഭവപ്പെടും. കോഴിയുടെ ആന്തരിക ഊഷ്മാവ് പരിശോധിക്കാന്‍ മീറ്റ് തെര്‍മോമീറ്റര്‍ ഉപയോഗിക്കുക. സാല്‍മൊണല്ല പോലുള്ള ഹാനികരമായ ബാക്ടീരിയകള്‍ നശിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ പാകം ചെയ്ത ചിക്കന്‍ കുറഞ്ഞത് 165ഡിഗ്രി ഫാരന്‍ഹീറ്റ് (74ഡിഗ്രി സെല്‍ഷ്യസ്) ആന്തരിക താപനിലയില്‍ എത്തണം.
Tips On How To Check The Freshness Of Raw Chicken


