സുരേഷ് ഗോപിയുടെ ഫ്ലെക്സില്‍ ഇന്നസെന്റിന്റെ ചിത്രം; എതിര്‍ത്ത് കുടുംബം
|
തൃശ്ശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ തൃശ്ശൂരില്‍ ഫ്ലക്സ് വിവാദവും. തൃശ്ശൂരിലെ ആഖജ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയുടെ ഇരിങ്ങാലക്കുടയിലെ ഫഌക്സ് ആണ് വിവാദത്തിലായിരിക്കുന്നത്. സുരേഷ് ഗോപിയുടെ ഫ്ലക്സില്‍ നടനും മുന്‍ ഇടതുപക്ഷ എം.എല്‍.എയുമായ ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചതാണ് വിവാദമായത്. തങ്ങളുടെ അനുവാദത്തോടെയല്ല ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കി. പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍ നടപടി എന്ന് ഇന്നസെന്റിന്റെ മകന് സോണറ്റ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചു.
സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തിരഞ്ഞെടുപ്പ് ഫ്ലക്സിലാണ് ഇന്നസെന്റിന്റെ ചിത്രവുമുള്ളത്. ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഉണ്ട്. തൃശൂര്‍ ലോക്സഭാ മണ്ഡലം എന്‍.ഡി.എ കമ്മിറ്റിയുടെതാണ് ബോര്‍ഡ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





