ബിഗ് ബോസ് മലയാളം സീസണ്‍ 6 ഫൈനല്‍ സ്റ്റേജിലേക്ക് അടുക്കുന്നതിനിടെ DJ സിബിനും അവതാരകയായ പൂജയും പുറത്ത്. ഷോയിലേക്ക് വൈല്‍ഡ് കാര്‍ഡായി എത്തിയവരില്‍ ശ്രദ്ധേയമായ മത്സരം കാഴ്ചവെച്ചവരായിരുന്നു സിബിനും പൂജയും. കൂടെ വന്ന വൈല്‍ഡ് കാര്‍ഡുകളേക്കാളും വീടിനുള്ളില്‍ ഉണ്ടായിരുന്നവരേക്കാളും മികച്ച ഗെയിമുകള്‍ ഇരുവരും വീടിനുള്ളില്‍ നടത്തിയിരുന്നു. എന്നാല്‍ ഇന്ന് ഈ രണ്ടുപേരും ബിഗ് ബോസിനുള്ളില്‍ ഇല്ല.
|
നടുവേദന ശക്തമായതിനെ തുടര്‍ന്ന് പൂജയെ സ്‌ട്രെക്ച്ചറിലായിരുന്നു ബിഗ് ബോസിനുള്ളില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോയത്. മോഹന്‍ലാല്‍ വന്ന വീക്കെന്‍ഡ് എപ്പിസോഡിന് പിന്നാലെ മാനസികമായി തകര്‍ന്ന സിബിന്‍ കണ്‍ഫഷന്‍ റൂം വഴിയും പുറത്തേക്ക് വന്നു. രണ്ടുപേരും ഷോയിലേക്ക് ഇനി തിരിച്ച് വരില്ലെന്നാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 താരം കൂടിയായ നാദിറ മെഹ്‌റിന്‍ വ്യക്തമാക്കുന്നത്. ഇന്ന് രാവിലയോടെ തന്നെ സിബിന്‍ കേരളത്തിലേക്ക് എത്തുന്നു.
വൈല്‍ഡ് കാര്‍ഡ് ആയി എത്തിയ സിബനില്‍ തുടക്കത്തില്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷ പുലര്‍ത്തിയിരുന്നില്ല. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ തന്റെ ഗെയിം തന്ത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി സമ്പാദിക്കാന്‍ സിബിന് സാധിച്ചു. എന്റെര്‍ടെയിന്‍മെന്റ്, ഗായകന്‍, വാക്ചാതുര്യം, നേതൃ പാടവും ഇതെല്ലാം ചേര്‍ന്നൊരു ബിഗ് ബോസ് മെറ്റീരിയല്‍ തന്നെയാണ് സിബിന്‍ എന്നായിരുന്നു പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. സിബിന്‍ പവര്‍ ടീമിലേക്ക് എത്തിയതോടെ ഈ സീസണില്‍ ഇതുവരെ ഇല്ലാതിരുന്ന തരത്തിലുള്ള തര്‍ക്കങ്ങളും പോരുകളുമാണ് ഉടലെടുത്തത്. ഒതുങ്ങി കൂടിയ മത്സരാര്‍ത്ഥികളടക്കം പിന്നീട് ഇറങ്ങിക്കളിക്കുന്നതായിരുന്നു പ്രേക്ഷകര്‍ കണ്ടത്. എന്നാല്‍ ഈ വീക്കെന്റ് എപ്പിസോഡെ കാര്യങ്ങള്‍ ആകെ മാറി മറിഞ്ഞു. തര്‍ക്കത്തിനിടെ ജാസ്മിനോട് സിബിന്‍ മോശം ആംഗ്യം കാണിച്ചതായിരുന്നു സംഭവങ്ങളുടെ തുടക്കം.
സിബിന്റെ ഈ പ്രവൃത്തി വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. അതുകൊണ്ട് തന്നെ വീക്കെന്റ് എപ്പിസോഡില്‍ ഇക്കാര്യത്തില്‍ മോഹന്‍ലാല്‍ കടുത്ത നടപടിയാണ് സിബിനെതിരെ സ്വീകരിച്ചത്. പവര്‍ ടീമില്‍ നിന്നും പുറത്താക്കുകയും താക്കീത് ചെയ്യുകയും ചെയ്തു. നേരിട്ട് നോമിനേഷനിലേക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തു. മാത്രമല്ല സിബിന്‍ മറ്റ് ചില മത്സരാര്‍ത്ഥികളെ മാനിപ്പുലേറ്റ് ചെയ്യുന്ന വീഡിയോകളും ബിഗ് ബോസ് പ്രദര്‍ശിപ്പിച്ചു.
പിന്നാലെ പെട്ടെന്ന് തന്നെ ഹൗസില്‍ നിന്നും മാറ്റണമെന്ന് സിബിന്‍ കണ്‍ഫെഷന്‍ റൂമിലെത്തി ബിഗ് ബോസിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ കണ്ണുകെട്ടി സിബിനെ പുറത്തേക്ക് മാറ്റുകയാണെന്ന് ബിഗ് ബോസ് വ്യക്തമാക്കി. സിബിനെ ഹൗസിന് പുറത്തേക്ക് കൊണ്ടുപോയിരിക്കുകയാണെന്നും സൈക്കോളജിസ്റ്റ് നിര്‍ദ്ദേശിച്ചത് അനുസരിച്ച് സിബിന് വിശ്രമം ആവശ്യമാണെന്നും ബിഗ് ബോസ് ഹൗസിനോട് പറഞ്ഞു.
bigg boss malayalam season 6


