18
Apr 2024
Fri
18 Apr 2024 Fri
Malayalee couples and their two kids burnt to death after electric car caught fire

യുഎസിലെ കാലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ ഇലക്ട്രിക് കാര്‍ മരത്തിലിടിച്ചു കത്തി മലയാളി ദമ്പതികളും രണ്ടുമക്കളും വെന്തുമരിച്ചു. തരുണ്‍ ജോര്‍ജും ഭാര്യയും 15 വയസ്സില്‍ താഴെയുള്ള രണ്ടു കുട്ടികളുമാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.(Malayalee couples and their two kids burnt to death after electric car caught fire)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച പ്രാദേശിക സമയം രാത്രി ഒമ്പതോടെയായിരുന്നു അപകടം. നാലുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പ്ലസന്റോണിലെ സ്‌റ്റോണ്‍റിഡ്ജ് ഡ്രൈവിനു സമീപത്തെ ഫുട്ഹില്‍ റോഡിലായിരുന്നു അപകടം. ഈ സമയം ഇതുവഴി കടന്നുപോയവര്‍ മൂന്നുപേരെ വാഹനത്തില്‍ നിന്നു പുറത്തെടുത്തിരുന്നു. പോലീസ് എത്തിയാണ് നാലാമനെ പുറത്തെടുത്തത്.

മരിച്ച കുട്ടികള്‍ യൂനിഫൈഡ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം കത്തിയതിനാല്‍ ഇവരെ തിരിച്ചറിയുന്നതിനുള്ള കൂടുതല്‍ പരിശോധനകള്‍ അധികൃതര്‍ നടത്തിവരികയാണ്.