സ്കൂളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് 2.18ന് സ്ഫോടനം നടക്കുമെന്നും ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് ഇമെയില്‍ സന്ദേശമയച്ച 12കാരന് പിടിയിലായി. ഇമെയില്‍ അയച്ച വിലാസത്തെക്കുറിച്ച് ഗൂഗിളിനോട് വിശദാംശം തേടിയ പോലീസ് ഇതു പിന്തുടര്ന്ന് 12കാരന്റെ വീട്ടിലെത്തുകയും കുട്ടിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.(12 year old boy caught by Police after he sent bomb threat)
|
മാതാപിതാക്കള്‍ പോലീസിനോട് മാപ്പ് പറഞ്ഞതോടെ കുട്ടിക്ക് കൗണ്‍സലിങ് നല്കി പോലീസ് വിട്ടയച്ചു. വ്യാഴാഴ്ച രാവിലെയാണ് പോലീസ് കമ്മീഷണര്‍ സഞ്ജയ് അറോറയ്ക്ക് ജിമെയിലില്‍ നിന്ന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. നങ്ക് ലോയി റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള സ്കൂളില്‍ ഉച്ചയ്ക്ക് 2.18ന് സ്ഫോടനം നടക്കുമെന്നും നിങ്ങള്‍ വേണ്ടതു ചെയ്തോളൂ എന്നായിരുന്നു ഇമെയില്‍.
ഡല്‍ഹി എന്‍സിആറില്‍ ബുധനാഴ്ച 150ലേറെ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു എന്നതിനാല്‍ പോലീസ് ജാഗ്രത പാലിക്കുകയും സന്ദേശത്തിന്റെ ഉറവിടമറിയാന്‍ ഗൂഗിളിന്റെ സഹായം തേടുകയും ഐപി അഡ്രസ് വച്ച് 12കാരന്റെ വീട്ടിലെത്തുകയുമായിരുന്നു. പുതിയ സിം കാര്‍ഡ് ഉപയോഗിച്ചും പുതിയ ഇമെയില്‍ ഐഡി നിര്‍മിച്ചുമായിരുന്നു കുട്ടി ബോംബ് ഭീഷണി സന്ദേശം അയച്ചത്.
അതേസമയം ബുധനാഴ്ച സ്കൂളുകള്‍ക്ക് ഭീഷണി സന്ദേശം അയച്ചത് റഷ്യയില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തി. കേസന്വേഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പോലീസ് സിബിഐക്കും ഇന്റര്‍പോളിനും കത്തയച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





