21
May 2024
Wed
21 May 2024 Wed
Teacher got pregnant by her student while on bail for having sex with another student

15കാരനായ വിദ്യാര്‍ഥിയുമായി ലൈംഗികബന്ധം പുലര്‍ത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ അധ്യാപിക മറ്റൊരു വിദ്യാര്‍ഥിയില്‍ നിന്ന് ഗര്‍ഭം ധരിച്ചു. ബ്രിട്ടനിലാണ് സംഭവം. റെബേക്ക ജോയ്‌നസ് എന്ന അധ്യാപികയാണ് 15കാരനായ സ്വന്തം വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ ജയിലിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബെല്‍റ്റ് വാങ്ങുന്നതിന് 345 പൗണ്ട്(36000 രൂപ)നല്‍കിയായിരുന്നു അധ്യാപിക വിദ്യാര്‍ഥിയെ പീഡിപ്പിച്ചത്. വിദ്യാര്‍ഥിയുടെ വീട്ടുകാര്‍ അധ്യാപികയ്‌ക്കെതിരേ പരാതി നല്‍കിയതോടെ ഇവരെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്യുകയും പോലീസ് അധ്യാപികയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ അധ്യാപിക മറ്റൊരു വിദ്യാര്‍ഥിയുമായുള്ള തന്റെ ലൈംഗികബന്ധം തുടരുകയും ഇതുവഴി ഗര്‍ഭം ധരിക്കുകയുമായിരുന്നു. അധ്യാപികയുടെ അഭിഭാഷകനാണ് വിവരം കോടതിയെ അറിയിച്ചത്.

അധ്യാപിക ഗര്‍ഭം ധരിച്ചത് താനുമായുള്ള ബന്ധത്തിലൂടെയാണ് വിദ്യാര്‍ഥി വെളിപ്പെടുത്തിയതായി അധ്യാപികയുടെ അഭിഭാഷകന്‍ പറഞ്ഞു. 15 വയസ്സ് മുതല്‍ അധ്യാപികയും ഈ വിദ്യാര്‍ഥിയും തമ്മില്‍ അടുപ്പത്തിലാണെന്നും പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഇരുവരും ബന്ധം തുടരുകയായിരുന്നുവെന്നും ഇപ്പോള്‍ 16 വയസ്സുള്ള വിദ്യാര്‍ഥിയുമായുള്ള ലൈംഗികബന്ധത്തിലൂടെ അധ്യാപിക ഗര്‍ഭം ധരിക്കുകയായിരുന്നുവെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. അതേസമയം അധ്യാപികയുടെ വിചാരണ രണ്ടാഴ്ച കഴിഞ്ഞ് നടത്തുമെന്ന് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി അറിയിച്ചു.