ആസ്‌ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കുത്തിക്കൊന്ന സംഭവത്തില്‍ ഹരിയാനക്കാരായ രണ്ട് സഹോദരങ്ങള്‍ അറസ്റ്റിലായി. എംടെക് വിദ്യാര്‍ഥിയായ നവജീത് സന്ധു(22)മെല്‍ബണില്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് അഭിജീത്(26), റോബിന്‍(27) എന്നിവര്‍ അറസ്റ്റിലായത്.(two brothers from Haryana arrested over murder of Indian student in Australia)
|
കൊല്ലപ്പെട്ട നവജീതും പ്രതികളായ അഭിജീതും റോബിനും ഹരിയാനയിലെ കര്‍നാല്‍ സ്വദേശികളാണ്. കൂട്ടുകാരന്‍ വാടക വീട് ഒഴിയുന്നതിനാല്‍ ഇവിടെ നിന്നുള്ള സാധനങ്ങള്‍ സന്ധുവിന്റെ കാറില്‍ എടുക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം. കൂട്ടുകാരന്‍ വീടിനുള്ളിലേക്ക് പോവുകയും ഇവിടെ നിന്ന് വലിയ ബഹളം കേള്‍ക്കുകയും ചെയ്തപ്പോഴാണ് സന്ധു അകത്തേക്ക് കയറിച്ചെന്നത്. വഴക്കിടല്ലെന്ന് അഭ്യര്‍ഥിച്ചപ്പോള്‍ അഭിജീതും റോബിനും ചേര്‍ന്ന് സന്ധുവിനെ കുത്തിവീഴ്ത്തുകയായിരുന്നു. സന്ധുവിന്റെ കൂട്ടുകാരനും കുത്തേറ്റിട്ടുണ്ട്.
പഠനത്തില്‍ മിടുക്കനായിരുന്ന നവജീത് ഒന്നരവര്‍ഷം മുമ്പാണ് സ്റ്റുഡന്റ് വിസയില്‍ ആസ്‌ത്രേലിയയിലേക്ക് പോയത്. ഒന്നരയേക്കര്‍ ഭൂമി വിറ്റാണ് മകന്റെ പഠനച്ചെലവിനുള്ള പണം സന്ധുവിന്റെ പിതാവ് കണ്ടെത്തിയതെന്ന് വിദ്യാര്‍ഥിയുടെ അമ്മാവന്‍ വെളിപ്പെടുത്തി.


