എറണാകുളം: അരീക്കോട് താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം തുടങ്ങാന്‍ വകുപ്പ് മന്ത്രി ഉത്തരവിറക്കിയിട്ടും ആശുപത്രി സൂപ്രണ്ട് ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് എസ്ഡിപിഐ അരീക്കോട് പഞ്ചായത്ത് ഭാരവാഹികളായ സുലൈമാൻ പാനോളി താഴത്തും മുറി, മുജീബ് പട്ടീരി ചെമ്രക്കാട്ടൂർ എന്നിവർ ഏറണാകുളം ഹൈകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു’ ആരോഗ്യ വകുപ്പ് ഡയറക്ടർ, മലപ്പുറം ഡിഎംഒ ,അരീക്കോട് താലൂക്ക് ആശുപത്രി സൂപ്രണ്ട്, അരീക്കോട് ബ്ലോക്ക് സെക്രട്ടറി എന്നിവർക്കെതിരെയാണ് റിട്ട് നൽകിയത്.
|
ന്യൂനപക്ഷകമ്മീഷൻ്റെ ഫെബ്രുവരി 23ലെ സിറ്റിംഗ് പ്രകാരം ആരോഗ്യ വകുപ്പ് മന്ത്രി അടിയന്തര യോഗം ചേരുകയും ഫെബ്രുവരി 27നകം അത്യാഹിത വിഭാഗം തുടങ്ങാനും ആവശ്യമായ ഡോക്ട൪മാരെയും മറ്റു ജീവനക്കാരെയും നിയമിച്ചും ഉത്തരവായിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്നം ഉന്നയിച്ച് പ്രസ്തുത ദിവസ്സം അത്യാഹിത വിഭാഗം തുടങ്ങുന്നതിന്ന് തടസ്സം ഉള്ളതായി മേലധികാരികളെ താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിക്കുകയായിരുന്നു. ജനരോക്ഷം ശക്തമായതിനെ തുട൪ന്ന് പി കെ ബഷീ൪ എം എല്‍, ഡി എം ഒ ഡോ. രേണുക എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രി വികസമിതി ഫെബ്രുവരി 29ന് ചേരുകയും 21 ദിവസത്തിനകം വകുപ്പ് മന്ത്രിയുടെ ഉത്തരവ് പ്രകാരം അത്യാഹിത വിഭാഗം തുടങ്ങുമെന്ന് വികസന സമിതി അധ്യക്ഷയായ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റുക്കിയ ശംസു യോഗത്തെ അറിയിച്ചിരുന്നു. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ആരോഗ്യ വകുപ്പ് ഡയറ്കടറെയും അറിയിച്ചിരുന്നു. അത്യാഹിത വിഭാഗം തുടങ്ങുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലന്നും അവലഭ്യമാക്കുന്നതോടെ തുടങ്ങുന്നതിന് തടസ്സം ഇല്ലന്നുമായിരുന്നു സൂപ്രണ്ട് മേലധികാരികളെ അറിയിച്ചിരുന്നത്. ആശുപത്രി വികസന സമിതിയോഗം ഇക്കാര്യം ച൪ച്ച ചെയ്ത് ആവശ്യമായ ഉപകരണങ്ങള്‍ പൊതുജന പങ്കാളിത്വത്തോടെ വാങ്ങി നല്കാകമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. അരീക്കോട് സർജിക്കൽ ഏജൻസി ഒന്നര മാസം മുമ്പ് ഉപകരണങ്ങള്‍ എത്തിച്ചെങ്കിലും പണം ലഭ്യമാക്കാത്തത് കാരണം ആശുപത്രി അധികൃതരെ ഏൽപ്പിക്കാൻ തയ്യാറായിട്ടുമില്ല. എന്നാല്‍ അരീക്കോട്ടെ പ്രമുഖ വ്യാപാരിയും മറ്റും ചേ൪ന്ന് ഏജൻസിയെ പണം ഏൽപ്പിച്ചെങ്കിലും ഉപകരണം ഏറ്റെടുക്കാന്‍ ആശുപത്രി സൂപ്രണ്ട് നാളിതുവരെ തയ്യാറായിട്ടില്ല. അത്യാഹിത വിഭാഗത്തിലേക്ക് നിയമിച്ച ഡോക്ട൪മാ൪ നിലവില്‍ ഒ പിയില്‍ സേവനം ചെയ്യുകയാണ്. നിലവില്‍ 14 ഡോകട൪മാരാണ് ഇവിടെയുള്ളത്.മറ്റു അനുബന്ധ ജീവനക്കാരെയും നിയമിച്ചിട്ടും ആശുപത്രി വിഭാഗം നടപ്പിലാക്കുന്നതിന് ആശുപത്രി സൂപ്രണ്ട് ഡോ. അബൂബക്ക൪ തയ്യാറാകുന്നില്ല. കാലത്ത് എട്ട് മുതല്‍ ഉച്ചക്ക് ഒന്ന് വരെ ഒ പിയും ഒന്ന് മുതല്‍ തൊട്ടടുത്ത ദിവസ്സം കാലത്ത് എട്ട് വരെ അത്യാഹിത വിഭാഗം പ്രവ൪ത്തിപ്പിക്കാനാണ് സ൪ക്കാ൪ ഉത്തരവ്.
സർക്കാർ ഉത്തരവ് നടപ്പിലാക്കാത്ത ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെഇന്നലെയാണ് റിട്ട് സമർപ്പിച്ചതെന്ന് പരാതിക്കാർ വാർത്താകുറിപ്പിൽ അറിയിച്ചു’ അരീക്കോട് സ്വദേശി അഡ്വ: എം പി അബ്ദുൽ ഷുക്കൂറിൻ്റെ പിന്തുണയോടെ ഹൈക്കാടതി അഡ്വക്കേറ്റ് ജലാൽ എറണാകുളം ആണ് കേസ് ഏറ്റെടുത്തു നടത്തുന്നത്.വ്യാഴാഴ്ച കേസ്നമ്പർ ലഭിക്കുമെന്ന് അഡ്വക്കറ്റ് ജലാൽ പറഞ്ഞു ‘
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





