18
May 2024
Fri
18 May 2024 Fri
woman falls to death after slipping out of Zipline safety harness

ഇറ്റലിയില്‍ സിപ് ലൈന്‍ റൈഡിനിടെ 60 അടി താഴ്ചയിലേക്ക് വീണ് യുവതി മരിച്ചു. യാത്രയ്ക്കിടെ സിപ് ലൈനില്‍ കുടുങ്ങിയ യുവതി ഇതു മുന്നോട്ടുനീക്കുന്നതിനുള്ള ശ്രമത്തിനിടെ ബാലന്‍സ് നഷ്ടമായി സുരക്ഷാബെല്‍റ്റില്‍ നിന്നു താഴേക്കു വീഴുകയായിരുന്നു. ലോമ്പാര്‍ഡോയിലെ ഫ്‌ളൈ ഇമോഷന്‍ പാര്‍ക്കില്‍ ഞായറാഴ്ചയാണ് ഗിസ് ലേന്‍ മൂതാഹിര്‍ എന്ന 41കാരി അപകടത്തില്‍ മരിച്ചത്.(woman falls to death after slipping out of Zipline safety harness)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

750 അടി ഉയരത്തിലൂടെയുള്ള അതിവേഗയാത്ര അവസാനിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു അപകടം. മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗതയിലായിരുന്നു സിപ് ലൈന്‍ റൈഡ്. ഗുരുതരമായി പരിക്കേറ്റ യുവതിക്ക് ഉടന്‍ തന്നെ ചികില്‍സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.

കുടുംബാംഗങ്ങളുടെ കണ്‍മുന്നിലായിരുന്നു യുവതിയുടെ മരണം. യുവതിയുടെ രണ്ടു മരുമക്കള്‍ സിപ് ലൈന്‍ റൈഡ് പൂര്‍ത്തിയാക്കിയ ശേഷം ഗിസ് ലേന്റെ സിപ് ലൈന്‍ റൈഡ് രംഗം കാമറയില്‍ പകര്‍ത്തുമ്പോഴായിരുന്നു അപകടമുണ്ടായത്.