16
May 2024
Wed
16 May 2024 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹോളിവുഡ് നടി രാഖി സാവന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോ​ഗ്യാവസ്ഥ പെട്ടെന്ന് വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി കിടക്കയിലുള്ള രാഖിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

താരത്തെ ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്നോ നടിയുടെ ഇപ്പോഴത്തെ ആരോ​ഗ്യനില എങ്ങനെയാണെന്നോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആറ് ദിവസം വരെ നടിയ്ക്ക് ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരിക്കുകയാണ്.

ഇതിന് മുൻപ് ഒരു ഓപ്പറേഷന്റെ ഭാ​ഗമായി താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

താരത്തിന്റെ ആരോ​ഗ്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകരും രം​ഗത്തെത്തിയിട്ടുണ്ട്. രാഖി വേ​ഗം സുഖം പ്രാപിക്കട്ടെയെന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിറയുന്ന കമന്റുകൾ. ബി​ഗ് ബോസം താരം കൂടിയായിരുന്ന രാഖി തന്റെ പ്രസ്താവനകളിലൂടെ വിവാദങ്ങളിലും നിറഞ്ഞു നിന്നിട്ടുണ്ട്.

Rakhi Sawant Hospitalised In Mumbai Due To ‘Serious Heart Problem