30
May 2024
Fri
30 May 2024 Fri

ന്യൂഡല്‍ഹി: ബ്രിട്ടീഷ് ആസ്ഥാനമായ അസ്ട്രസെനക നിര്‍മിച്ച കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നത് പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെ,കൊവാക്‌സിനും വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായി വാര്‍ത്ത. കൗമാരക്കാരികളിലും അലര്‍ജിയുടെ പ്രശ്‌നങ്ങളുള്ളവര്‍ക്കും കൊവാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ജര്‍മനി ആസ്ഥാനമായ സ്പ്രിംഗര്‍ഇങ്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്ക് ആണ് കൊവാക്‌സിന്റെ നിര്‍മാതാക്കള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

635 കൗമാരക്കാരും 291 പ്രായപൂര്‍ത്തിയായവരും ഉള്‍പ്പെടെ 1,024 വ്യക്തികളില്‍ ഒരുവര്‍ഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്. ഇതില്‍ 304 കൗമാരക്കാരിലും പ്രായപൂര്‍ത്തിയായ 124 പേരിലും കൊവാക്‌സിന്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കിയതായി കണ്ടെത്തി. ശ്വാസകോശ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍, നാഡീസംബന്ധമായ അസുഖങ്ങളാണ് കൗമാരക്കാരിലുണ്ടായത്. നാഡീസംബന്ധ രോഗങ്ങള്‍, ആര്‍ത്തവ പ്രശ്‌നങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങിയവ മുതിര്‍ന്നവരിലും കണ്ടെത്തി. ചിലര്‍ക്ക് ആഘാതം, സ്ത്രീകളില്‍ ടൈഫോയിഡ് തുടങ്ങിയ അസുഖങ്ങളും ഉണ്ടായി.

Adolescent girls at risk after receiving Covaxin, says study

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക