കോട്ടയത്ത് യാത്രയ്ക്കിടെ ഭാര്യയുമായി വഴക്കിട്ട ഭര്‍ത്താവ് കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് പുറത്തേക്ക് ചാടി. വീഴ്ചയില്‍ ഇയാളുടെ ഇടതുകാലൊടിഞ്ഞു. വൈക്കം ഇടയാഴം സ്വദേശിക്കാണ് പരിക്ക്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ നാട്ടകം മറിയപ്പള്ളിയിലാണ് സംഭവം.(passenger’s leg broken after he jumped from moving ksrtc after quarrel with wife)
|
തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്. ചങ്ങനാശേരി എത്തിയതുമുതല്‍ ഭാര്യയും ഭര്‍ത്താവും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നുവെന്ന് മറ്റ് യാത്രക്കാര്‍ പറഞ്ഞു.
ബസ് നാട്ടകം മറിയപ്പള്ളി ഭാഗത്തെത്തിയപ്പോള്‍ ബസ് നിര്‍ത്തണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. സ്റ്റാന്‍ഡില്‍ ഇറക്കാമെന്ന് ജീവനക്കാര്‍ അറിയിച്ചതോടെയാണ് ഇയാള്‍ ബസ്സിന്റെ ജനലിലൂടെ പുറത്തേക്കു ചാടിയത്.
പരിക്കേറ്റ യാത്രികനെ 108 ആംബുലന്‍സ് വിളിച്ചുവരുത്തി ഭാര്യയും മറ്റുള്ളവരും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





