77മത് കാന്‍ ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ വിജയഗാഥ. കാനില്‍ മികച്ച നടിക്കുള്ള ‘അണ് സെര്‍ട്ടെയ്ന്‍ റിഗാര്‍ഡ് പ്രൈസ്’ നേടി ഇന്ത്യന്‍ നടി അനസൂയ സെന്‍ഗുപ്ത. ‘ദ ഷെയിംലെസ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കൊല്‍ക്കത്തയില്‍നിന്നുള്ള അനസൂയയുടെ നേട്ടം. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് അനസൂയ.
|
ബള്‍ഗേറിയന്‍ ചലച്ചിത്ര നിര്‍മാതാവ് കോണ്സ്റ്റാന്റിന് ബൊജനോവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ‘ദ ഷെയിംലെസ്’. ഡല്‍ഹിയിലെ വേശ്യാലയത്തില്‍നിന്ന് പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി രക്ഷപ്പെടുന്ന രേണുകയെന്ന ലൈംഗിക തൊഴിലാളിയെയാണ് അനസൂയ അവതരിപ്പിച്ചത്. ഒമാറ ഷെട്ടിയും സിനിമയില്‍ പ്രധാന കഥാപാത്രമായെത്തുന്നു.
View this post on Instagram
നിരവധി പേരാണ് അനസൂയയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. മനോഹരം എന്നാണ് നടി തിലോത്തമ ഷോം കുറിച്ചത്. ഭൂപടത്തില്‍ നമ്മെ അടയാളപ്പെടുത്തി അനസൂയ ചരിത്രം സൃഷ്ടിച്ചെന്നും താരം കുറിച്ചു. പ്രൊഡക്ഷന്‍ ഡിസൈനറായാണ് അനസൂയ ശ്രദ്ധിക്കപ്പെടുന്നത്. നെറ്റ്ഫല്‍ക്സ് ഷോ മസബ മസബയുടെ സെറ്റ് ഡിസൈന്‍ ചെയ്തതും താരമായിരുന്നു.
ലോകമെമ്പാടും പോരാട്ടം നടത്തുന്ന ക്വീര്‍ കമ്മ്യൂണിറ്റിക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന മറ്റ് വിഭാഗങ്ങള്‍ക്കും തന്റെ പുരസ്കാരം സമര്‍പ്പിക്കുന്നു എന്ന് താരം പറഞ്ഞു.
Anasuya Sengupta wins Un Certain Regard best actress trophy


