
ഡോ. ഇസ്മായില്‍ വെങ്ങശ്ശേരി
![]() |
|
കോഴിക്കോട്ട് നിന്നു കേട്ട ഒരു ‘(ഡി)മോട്ടിവേഷന്‍’ സ്പീക്കര്‍ സൃഷ്ടിച്ച കോലാഹലം അതര്‍ഹിക്കുന്ന അവജ്ഞയോടെ നമുക്ക് തള്ളിക്കളയാമോ ? ആവാം, പക്ഷേ സോഷ്യല്‍ മീഡിയയില്‍ ‘ഇന്‍ഫ്‌ളുവന്‍സേര്‍സ്’ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇവര്‍ സമൂഹത്തില്‍ ചെലുത്തുന്ന ദുസ്വാധീനം ആഴത്തിലുള്ളതാണ്. കൗമാരക്കാര്‍ മുതല്‍ നവ ഇല്ലിബറല്‍ വ്യവസായികള്‍ വരേ താലോലിച്ചു വളര്‍ത്തുന്ന ഇത്തരം ഇന്‍ഫ്‌ളുവന്‍സേര്‍സ് ഉണ്ടാക്കുന്ന മൂല്യച്യുതി ചില്ലറയല്ല.
അടുത്തിടെ മലപ്പുറത്തും വളാഞ്ചേരിയിലും കട ഉദ്ഘാടകനായി വന്ന ന്യൂജന്‍ ‘തൊപ്പി’യുടെ കാട്ടിക്കൂട്ടല്‍ നാം കണ്ടതാണ്. കോട്ടും സ്യൂട്ടുമിട്ട് ഹൈടെക് സേറ്റജില്‍ ഇയാള്‍ കോഴിക്കോട്ട് നടത്തിയ അഭിഷേകം കേട്ടാല്‍ ‘തൊപ്പി’യുടെ ഏട്ടനായേ ഇയാളെ വിശേഷിപ്പിക്കാനാകൂ. തൊപ്പിയെ എഴുന്നള്ളിച്ച് നടക്കുന്ന നവ ജനറേഷനും ഇയാളെ എഴുന്നള്ളിച്ച് നടക്കുന്ന നവ ബിസിനസ്സുകാരും തമ്മില്‍ വലിയ അന്തരം കാണാന്‍ കഴിയില്ല. തൊപ്പി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഇയാള്‍ സ്റ്റേജില്‍ കയറി പുലമ്പുന്നതും.
വ്യവസായികള്‍ക്ക് ഏത് വിധേനയും ലാഭമുണ്ടാക്കാന്‍ കുബുദ്ധി ഉപദേശിക്കുന്നത് കേട്ടാല്‍ ഇയാളാരാണെന്നും മനസ്സിലാക്കാന്‍ എളുപ്പമാണ്. മാനുഷിക മൂല്യങ്ങള്‍ക്ക് യാതൊരു വിലയും നല്‍കാത്ത, എല്ലാ എത്തിക്കല്‍ വാല്യൂസും കളഞ്ഞു കുളിച്ച ‘ബുദ്ധി’ ഉപദേശമാണ് ഇയാളെ ഇത്രയും ‘പോപ്പോലര്‍’ ആക്കിയത് എങ്കില്‍, അത്തരം ഒരു സമൂഹത്തിന് അവരര്‍ഹിക്കുന്ന ഉപദശകര്‍ തന്നെ ലഭിക്കും.