കാസര്‍കോട് നാലത്തടുക്കയില്‍ മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസിയായ വീട്ടമ്മ അറസ്റ്റില്‍. ജസീലയുടെ മരണത്തിലാണ് പൊവ്വല്‍ സ്വദേശി ആയിഷയാണ് അറസ്റ്റിലായത്. വിദ്യാനഗര്‍ പോലീസ് ആണ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി ആയിഷയെ അറസ്റ്റ് ചെയ്തത്.
|
ജസീലയുടെ ഭര്‍തൃവീട്ടിന് സമീപത്തു താമസിക്കുകയാണ് ആയിഷ. ആയിഷയുടെ വീട്ടില്‍ നിന്ന് 9 പവന്‍ സ്വര്‍ണം ജസീല മോഷ്ടിച്ചെന്നായിരുന്നു ആരോപണം. പരാതിയില്‍ പോലീസ് ജസീലയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ചെയ്യാത്ത തെറ്റിന് അയല്‍വാസിയും ഭര്‍ത്താവും ഭര്‍തൃമാതാവും കുറ്റവാളിയാക്കുകയാണെന്നും തന്റെ മരണശേഷമെങ്കിലും താന്‍ നിരപരാധിയാണെന്നു വ്യക്തമായാല്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും വീഡിയോ റെക്കോഡ് ചെയ്ത ശേഷം ജസീല ജീവനൊടുക്കുകയായിരുന്നു.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണ മോഷണ പരാതി വ്യാജമാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.
ALSO READ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്; 57ാം റാങ്കുമായി മലയാളി പെണ്‍കുട്ടി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





