08
May 2024
Sun
08 May 2024 Sun
BJP leader accused in murder attempt case against 14 year old boy dies

കായംകുളത്ത് 14കാരനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബിജെപി പ്രാദേശിക നേതാവ് കുഴഞ്ഞുവീണു മരിച്ചു. കായംകുളംകാപ്പില്‍ കിഴക്ക് ആലമ്പള്ളിയില്‍ മനോജ്(47)ആണ് മരിച്ചത്. വീട്ടില്‍ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ മനോജിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിനായില്ല.(BJP leader accused in murder attempt case against 14 year old boy dies)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

14കാരനെ മര്‍ദിച്ചവെന്ന പരാതിയില്‍ മെയ് 19ന് പോലീസ് മനോജിനെ കസ്റ്റഡിയിലെടുത്തു വിട്ടയച്ചു. പിന്നീട് സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇയാള്‍ക്കെതിരേ വധശ്രമം അടക്കമുള്ള കൂടുതല്‍ വകുപ്പുകള്‍ ചുമത്തി റിമാന്‍ഡ് ചെയ്തു.

24നാണ് മനോജ് ജാമ്യത്തിലിറങ്ങിയത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക