08
May 2024
Mon
08 May 2024 Mon
Life expectancy after covid

കോവിഡിന് ശേഷം ലോകത്തെ മനുഷ്യരുടെ ആയുസ്സ് രണ്ട് വര്‍ഷത്തോളം ലോകാരോഗ്യ സംഘടന. മാത്രമല്ല ആരോഗ്യത്തോടെയുള്ള ജീവിത കാലയളവ് 61.9 വയസായി കുറഞ്ഞതായും പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. (global-level-of-life-expectancy-after-covid-19-who-report)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഗോള ആയുര്‍ ദൈര്‍ഘ്യം 1.8 വര്‍ഷം കുറഞ്ഞ് 71.4 വയസായി. ഒരു ദശാബ്ദത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ് ഇതോടെ മനുഷ്യായുസ്. കൊവിഡ് മൂലം 2021ല്‍ ആരോഗ്യവാനായ ഒരാളുടെ ശരാശരി പ്രായം 1.5 വര്‍ഷമാണ് കുറഞ്ഞത്.

ശരാശരി ആയുര്‍ദൈര്‍ഘ്യം കുറഞ്ഞെങ്കിലും ലോകത്തെ പല രാജ്യങ്ങളിലും ഇത് വലിയ തോതില്‍ വ്യത്യാസമുണ്ട്. പല രാജ്യങ്ങളിലും കോവിഡ് ആയുര്‍ ദൈര്‍ഘ്യത്തെ കാര്യമായി ബാധിച്ചില്ല. അമേരിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും കൊവിഡ് വില്ലനായപ്പോള്‍ ആയുര്‍ദൈര്‍ഘ്യം മൂന്ന് വര്‍ഷമാണ് കുറഞ്ഞത്. പടിഞ്ഞാറന്‍ പസഫിക്കില്‍ ഇത് 0.1 വര്‍ഷമാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക