15
May 2024
Wed
15 May 2024 Wed

തമിഴിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രമായ ഗജനി റീ റിലീസിനൊരുങ്ങുന്നു. സൂര്യ, അസിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച തമിഴ് ചിത്രം പിന്നീട് ആമിര്‍ ഖാന്‍ നായകനായി ഹിന്ദിയിലും ഇറക്കിയിരുന്നു. അവിടെയും സൂപ്പര്‍ ഹിറ്റായ സിനിമ 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും റിലീസ് ചെയ്യുന്നത്. ജൂണ്‍ ഏഴിനാണ് തിയേറ്ററില്‍ റീ റിലീസ് ചെയ്യുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഗജനി’ പുത്തന്‍ ഡിജിറ്റല്‍ റീമാസ്റ്റേഡ് വെര്‍ഷനുമായാണ് റിലീസ് ചെയ്യുന്നത്. ശ്രീ ശരവണാ ക്രിയേഷന്‍സിന്റെ ബാനറില്‍ സേലം ചന്ദ്രശേഖരന്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാജശേഖര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. പുത്തന്‍ സാങ്കേതിക മികവോടെ കേരള തമിഴ്‌നാട് കര്‍ണാടക എന്നിവിടങ്ങളില്‍ ഒരുമിച്ച് റിലീസ് ചെയ്യുന്ന ‘ഗജിനി’ 2സ ഹൈ ക്വാളിറ്റി അറ്റ്‌മോസില്‍ അവതരിപ്പിക്കുന്നു.

കേരളത്തില്‍ റോഷിക എന്റര്‍പ്രൈസസ് റീലീസ് ‘ഗജിനി’ പ്രദര്‍ശനത്തിനെത്തിക്കുന്നു. റിയാസ് ഖാന്‍, പ്രദീപ് റാവത്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംഗീതം: ഹാരിസ് ജയരാജ്. എഡിറ്റര്‍: ആന്റണി.

Suriya’s ‘Ghajini’ gears up for a re-release in Kerala