06
Jun 2024
Sun
06 Jun 2024 Sun
53 year old man burnt to death while trying to kill wife and son

തിരുവനന്തപുരം വര്‍ക്കലയില്‍ കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് ഭാര്യയെയും മകനെയും തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച 53കാരന്‍ പൊള്ളലേറ്റ് മരിച്ചു. ചെമ്മരുതി ആശാന്‍മുക്കിന് സമീപം കുന്നത്തുവിള വീട്ടില്‍ രാജേന്ദ്രന്‍ ആണ് മരിച്ചത്. രാജേന്ദ്രന്റെ ഭാര്യ ബിന്ദു (42)വും മകന്‍ അമലും(18) പൊള്ളലേറ്റ് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. പെയിന്റ് ജോലിക്കാരനായ രാജേന്ദ്രനും ഭാര്യ ബിന്ദുവും എട്ടു മാസമായി അകന്നു കഴിയുകയായിരുന്നു. ബിന്ദു തന്റെ സാധനങ്ങള്‍ എടുക്കാനായി മകനെയും മകളെയും കൂട്ടി വൈകീട്ട് രാജേന്ദ്രന്റെ വീട്ടിലെത്തിയതായിരുന്നു.

വാക്കുതര്‍ക്കത്തിനിടയില്‍ പ്രകോപിതനായ രാജേന്ദ്രന്‍ വീട്ടില്‍ കരുതിയിരുന്ന തിന്നര്‍ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഈസമയം മകള്‍ സാന്ദ്ര വീടിന് പുറത്തുനില്‍ക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും രാജേന്ദ്രന്‍ മരിച്ചിരുന്നു. അയിരൂര്‍ പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് ബിന്ദുവിനെയും അമലിനെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക