16
Jun 2024
Sun
16 Jun 2024 Sun

ലണ്ടന്‍: താനൊരു ഹിന്ദുവാണെന്ന് പലതവണ വെളിപ്പെടുത്തിയ രാഷ്ട്ര നേതാവാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇപ്പോഴിതാ തന്റെ വിശ്വാസം ഒരിക്കലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് സുനക്. ലണ്ടനിലെ ബാപ്‌സ് സ്വാമി നാരായണന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭാര്യ അക്ഷതാ മൂര്‍ത്തിയ്‌ക്കൊപ്പമായിരുന്നു ക്ഷേത്ര ദര്‍ശനം. പ്രചോദനത്തിന്റേയും ആശ്വാസത്തിന്റേയും ഉറവിടമാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഞാനും ഹിന്ദുവാണ്. എന്റെ വിശ്വാസത്തില്‍ നിന്ന് പ്രചോദനവും ആശ്വാസം നേടാന്‍ സാധിക്കുന്നുവെന്നും ദര്‍ശനത്തിന് പിന്നാലെ അദ്ദേഹം പറഞ്ഞു. ഭഗവത് ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു- ഋഷി സുനക് പറഞ്ഞു. യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ്, ബ്രിട്ടണിലെ ഹിന്ദു സമുദായത്തിന്റ പെിന്തുണ ആര്‍ജ്ജിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ക്ഷേത്ര ദര്‍ശനം.

‘ഫലത്തെ കുറിച്ചോര്‍ത്ത് ആകുലപ്പെടാതെ കടമകള്‍ നിര്‍വഹിക്കാനാണ് ഗീത പഠിപ്പിക്കുന്നത്. അതുതന്നെയാണ് മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചതുംയ അങ്ങനെ തന്നെയാണ് ഞാന്‍ ജീവിതം നയിക്കുന്നതും. എന്റെ മക്കളിലേക്കും ഇത് പകരാന്‍ ആഗ്രഹിക്കുന്നു. ധര്‍മ്മമാണ് എന്നെ നയിക്കുന്നത്. അതാണ് സാമൂഹികസേവനത്തോടുള്ള എന്റെ സമീപനമെന്നും സുനക് കൂട്ടിച്ചേര്‍ത്തു.

Rishi Sunak about his Hindu faith: