08
Jul 2024
Mon
08 Jul 2024 Mon
24 year old Indian woman Dies On Qantas Flight while coming to India to see family

നാലുവർഷത്തിനു ശേഷം ആസ്ത്രേലിയയിൽ നിന്നു വീട്ടുകാരെ കാണാൻ ഇന്ത്യയിലേക്ക് വരവെ 24കാരി വിമാനത്തിൽ മരിച്ചു. മൻപ്രീത് കൗർ ആണ് മരിച്ചത്. ജൂൺ 20ന് ടുല്ലാമറൈൻ വിമാനത്താവളത്തിലാണ് സംഭവം. ഡൽഹിയിലേക്ക് വരുന്നതിനായി ഖന്റാസ് വിമാനത്തിൽ കയറിയ മൻപ്രീത് കൗർ സീറ്റ് ബെൽറ്റ് ധരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആസ്ത്രേലിയയിൽ വിദ്യാഭ്യാസം തുടരുന്ന മൻപ്രീത് കൗർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ശാരീരിക ബുദ്ധിമുട്ട് നേരിട്ടിരുന്നു. എന്നാൽ പിന്നീട് കുഴപ്പമൊന്നും തോന്നാതിരിക്കുകയും വിമാനത്താവളത്തിലെത്തി വിമാനത്തിൽ കയറുകയും ചെയ്തു. ഇതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക