ISIS തലവന്‍ അബൂബക്കര്‍ ബഗ്ദാദിയുടെ വിധവയ്ക്ക് വധശിക്ഷ; കുറ്റം യസീദി സ്ത്രീകളെ തടവില്‍ പാര്‍പ്പിച്ചത്
|
ബഗ്ദാദ്: ഐസിസ് സ്ഥാപകനെന്നു കരുതുന്ന അബൂബക്കര്‍ ബഗ്ദാദിയുടെ വിധവ അസ്മ ഫൗസി മുഹമ്മദ് എന്ന ഉമ്മു ഹുദൈഫക്ക് വധശിക്ഷ വിധിച്ച് ഇറാഖ് കോടതി. ഭീകരസംഘത്തോടൊപ്പം പ്രവര്‍ത്തിച്ചെന്ന് അല്‍ കര്ഖ് ക്രിമിനല്‍ കോടതി കണ്ടെത്തിയതോടെയാണ് ഉമ്മു ഹുദൈഫക്ക് വധശിക്ഷ വിധിച്ചതെന്ന് ഇറാഖ് സുപ്രിം ജുഡീഷ്യല്‍ കൗണ്‍സില്‍ അറിയിച്ചു. പൊതുമധ്യത്തില്‍ ഒരിക്കലും പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ബഗ്ദാദിയുടെ വിധവയുടെ പേര് വെളിപ്പെടുത്തിയതും കോടതിയാണ്. ഐസിസ് സായുധ സംഘം തട്ടിക്കൊണ്ടുവന്ന യസീദി സ്ത്രീകളെ പ്രതി തടവില്‍ വച്ചിരുന്നതായും കോടതി ചൂണ്ടിക്കാട്ടി.
അമേരിക്കയുടെ യു.എസ് അധിനിവേശത്തെത്തുടര്‍ന്ന് ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ ഇറാഖിന്റെയും പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പിന്തുണയോടെ വിമതര്‍ ശക്തിയാര്‍ജിച്ച സിറിയയുടെയും ചില പ്രവിശ്യകള്‍ കൈയടക്കി സ്വയംപ്രഖ്യാപിത ഖലീഫയായി വാണ ബഗ്ദാദി യു.എസ് സൈനികനടപടിക്കിടെ 2019 ഒക്ടോബറിലാണ് കൊല്ലപ്പെട്ടത്.
വിധിക്കെതിരേ ബഗ്ദാദിയുടെ വിധവയ്ക്ക് അപ്പീല്‍ പോകാവുന്നതാണ്. കോടതിയുടെ വിധി ഇറാഖ് അപ്പീല്‍ കോടതി ശരിവയ്ക്കേണ്ടതുണ്ട്.
Abu Bakr al-Baghdadi’s widow sentenced to death in Iraq
The first wife of the late leader of the jihadist group Islamic State (IS), Abu Bakr al-Baghdadi, has been sentenced to death by a court in Iraq, the country’s judiciary says.



