16
Jul 2024
Sun
16 Jul 2024 Sun

മാനേജര്‍ മുതലെടുത്തു, കംഫര്‍ട്ടബിള്‍ അല്ലാത്ത പലതും ചെയ്യിപ്പിച്ചു..; ശാലിനി പാണ്ഡെയുടെ വെളിപ്പെടുത്തല്‍ ഞെട്ടി സിനിമാ ലോകം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിജയ് ദേവരക്കൊണ്ട നായകനായെത്തിയ അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് ശാലിനി പാണ്ഡെ. അടുത്തിടെ സ്വകാര്യ മാധ്യമത്തിന് ശാലിനി നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ കാര്യങ്ങളാണിപ്പോള്‍ സിനിമാ ലോകത്തെ ഹോട്ട് ടോപിക്. സിനിമാ രംഗത്തെ പരിചയക്കുറവ് കാരണം തന്റെ മാനേജര്‍ അത് മുതലെടുക്കുകയും ചെയ്തു എന്നാണ് ശാലിനി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

‘അന്ന് ഞാന്‍ ശരിക്കും ബോഡി ഷെയിമിങ്ങിന് ഇരയായിരുന്നു. ഇന്‍ഡസ്ട്രിയില്‍ ഞാന്‍ പുതിയ ആളായിരുന്നു. ദക്ഷിണേന്ത്യയിലെ ഭാഷയും എനിക്ക് പരിചയമില്ല. എന്റെ മുന്‍ മാനേജര്‍മാര്‍ എന്റെ പരിചയക്കുറവ് മുതലെടുക്കുകയും എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ആളുകള്‍ എന്നില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് മനസിലാക്കാന്‍ ഞാന്‍ നിരന്തരം ശ്രമം നടത്തിയിരുന്നു. ഒരു അത്‌ലറ്റ് ആയിരുന്നിട്ടു കൂടി നിരന്തരം ബോഡി ഷെയിമിങ്ങിന് ഇരയായി. ഇപ്പോഴും ആളുകള്‍ എന്നെ കളിയാക്കാറുണ്ട്’ ശാലിനി പറഞ്ഞു.

അര്‍ജുന്‍ റെഡ്ഡിയ്ക്ക് ശേഷം മേരി നിമ്മോ എന്ന സിനിമയിലൂടെ ശാലിനി ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. സിദ്ധാര്‍ഥ് പി മല്‍ഹോത്ര സംവിധാനം ചെയ്ത മഹാരാജയാണ് ശാലിനി നായികയായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ആമിര്‍ ഖാന്‍ പുത്രന്‍ ജുനൈദ് ഖാനൊപ്പമുള്ള മഹാരാജ് ആണ് ശാലിനിമയുടെതായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം.

യാഷ് രാജ് നിര്‍മ്മിച്ച് ജുനൈദ് ഖാന്‍, ജയ്ദീപ് അഹ്ലാവത്, ഷര്‍വാരി എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച മഹാരാജില്‍ ജയ്ദീപ് അവതരിപ്പിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവം ശാലിനിയെ ലൈംഗികമായി പീഡിപ്പിക്കുന്ന രംഗം സംബന്ധിച്ചും നേരത്തെ വിവാദമായിരുന്നു. ആ രംഗം അവതരിപ്പിക്കുന്നത് തന്നെ അങ്ങേയറ്റം ആശങ്കാകുലയാക്കിയെന്നാണ് ശാലിനി പറഞ്ഞത്. ആദ്യം വായിച്ചപ്പോള്‍ ആ കഥാപാത്രം എന്ത് വിഡ്ഢിയാണെന്ന് തോന്നിയെങ്കിലും പിന്നീട് താന്‍ ചെയ്യുന്നത് ശരിയാണെന്ന് സ്വയം വിശ്വസിപ്പിക്കുകയായിരുന്നുവെന്ന് ശാലിനി പറയുകയുണ്ടായി.

Shalini Pandey reveals she was body-shamed in Arjun Reddy