മലയാളി യുവാവ് മഡഗാസ്കറിൽ ഹൃദയാഘാതം മൂലം മരിച്ചു.കോഴിക്കോട്, മായനാട് മുണ്ടിക്കൽ താഴം സ്വദേശി അബ്ദുൽ അസീസിൻ്റെ മകൻ അബ്ദുല്ല അസീസ്(22)ആണ് മരിച്ചത്. തിങ്കളാഴ്ച് രാത്രി ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്ന അബ്ദുല്ല അസീസ് പിറ്റേന്ന് ഓഫിസിൽ എത്താതിരുന്നതിനെ തുടർന്ന് ബിസിനസ് പങ്കാളിയായ സാജിദ് റൂമിൽ വന്നു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
|
10 മാസം മുൻപാണ് അബ്ദുല്ല ബിസിനസ് ആവശ്യാർഥം മഡഗാസ്കറിലെത്തിയത്. ദമ്മാമിലെ തസ്സലാത് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ജനറൽ മാനേജരായ പിതാവ് അബ്ദുൽ അസീസ് മകൻ്റെ മരണവിവരമറിഞ്ഞ് അടിയന്തരമായി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
മരിക്കുന്നതിന്റെ തലേദിവസവും അബ്ദുല്ല അസീസ് പിതാവുമായി വിഡിയോ കോളിൽ സംസാരിച്ചിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ അബ്ദുല്ല അസീസിൻ്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബിസിനസ് പങ്കാളി സാജിദ് പാലക്കാട് അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
കോന്നി ആനക്കൂട്ടില്‍ ആന പാപ്പാനെ കൊലപ്പെടുത്തി
- 08-Aug-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





