വിവാഹദിവസം പോലീസ് പിടിച്ചുകൊണ്ടുപോയ ഗോത്ര യുവാവ് കസ്റ്റഡിയിൽ മരിച്ചു. മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം. 25കാരനായ ദേവ പർധിയാണ് മരിച്ചത്. യുവാവിൻ്റെ മരണത്തിനു പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നു. പോലീസ് മർദ്ദനത്തിലാണ് ദേവ പർധി കൊല്ലപ്പെട്ടതെന്നും യുവാവിൻ്റെ അമ്മാവനും മർദ്ദനമേറ്റെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. മർദ്ദനമേറ്റ യുവാവിൻ്റെ അമ്മാവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
|
ഞായറാഴ്ച വിവാഹവേദിയിലേക്ക് പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു ദേവയെ പോലീസ് മോഷണക്കുറ്റം ആരോപിച്ചു പിടിച്ചുകൊണ്ടുപോയത്. വിവാഹവസ്ത്രത്തിലായിരുന്നു യുവാവിനെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയത്. രാത്രി പോലീസ് ഫോണിൽ വിളിച്ച് യുവാവ് മരിച്ചതായി അറിയിച്ചു. യുവാവിൻ്റെ മരണവിവമരമറിഞ്ഞ് പ്രതിശ്രുത വധു തീകൊളുത്തി മരിക്കാൻ ശ്രമിച്ചു. ദേവയുടെ അമ്മായിയും തീകൊളുത്തി. അതേസമയം ദേവയ്ക്കെതിരേ വിവിധ സ്റ്റേഷനുകളിലായി ഏഴ് ക്രിമിനൽ കേസുകളുണ്ടെന്ന് പോലീസ് പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





