17
Jul 2024
Thu
17 Jul 2024 Thu

ഐശ്വര്യയുമായി അകലുന്നതിനിടെ ഡിവോഴ്‌സ് വാര്‍ത്ത ലൈക്ക് ചെയ്ത് അഭിഷേക് (Aabhishek Aishwarya Trending)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നടന്‍ അഭിഷേക് ബച്ചന്റെയും നടി ഐശ്വര്യ റായിയുടെയും വിവാഹബന്ധം അത്ര രസത്തിലല്ലെന്ന വാര്‍ത്തകളാണ ബോളിവുഡിലെ ഹോട്ട് ടോപിക്. അത്തരത്തില്‍ ഒരിക്കല്‍ റിപോര്‍ട്ടുകള്‍ പുറത്തുവന്നതും, മകള്‍ ആരാധ്യ ബച്ചന്റെ സ്‌കൂള്‍ ദിനാഘോഷത്തില്‍ കുടുംബ സമേതം പങ്കെടുത്ത് അഭിഷേകും ബച്ചന്‍ കുടുംബവും ആ വാര്‍ത്തയെ തള്ളി. എന്നാലിപ്പോള്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി- രാധിക മെര്‍ച്ചന്റ് വിവാഹത്തില്‍ മകളെയും ഭാര്യയെയും കൂട്ടാതെ അഭിഷേക് അച്ഛനും അമ്മയ്ക്കും ഒപ്പം വരികയും, ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തത് മുതല്‍ ആ വീണ്ടും ഡിവോഴ്‌സ് അഭ്യൂഹം സജീവമായി.

എന്തുകൊണ്ടാണ് വിവാഹ ചടങ്ങില്‍ രണ്ടുപേരും രണ്ടു വഴിക്ക് വന്നുവെന്നതിനു ഇരുകൂട്ടരും പ്രതികരിച്ചിട്ടില്ല. എന്നാലിപ്പോള്‍ വിവാഹമോചനത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ് അഭിഷേക് ലൈക്ക് ചെയ്യുക കൂടിയായപ്പോള്‍ അഭ്യൂഹങ്ങള്‍ക്ക് പുത്തന്‍ മാനം ലഭിച്ചിരിക്കുകയാണ്.

തന്റെ നോട്ടിഫിക്കേഷനില്‍ വന്ന അഭിഷേകിന്റെ ലൈക്കിന്റെ സ്‌ക്രീന്‍ ഷോട്ട് അവര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

വര്‍ദ്ധിച്ചു വരുന്ന വിവാഹ മോചനത്തെ കുറിച്ച് പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് ഹീന ഖണ്ഡേല്‍വാള്‍ എന്ന മാധ്യമ പ്രവര്‍ത്തക പോസ്റ്റ് ചെയ്തത്. ‘സ്‌നേഹം എളുപ്പമല്ലാതായിത്തീരുന്നു.’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനം മുന്നോട്ടുവെയ്ക്കുന്നത് വര്‍ഷങ്ങളോളം ദമ്പതികളായി ജീവിച്ചവരുടെ വിവാഹമോചനവും ആ തീരുമാനത്തിലേക്കെത്താന്‍ അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളുമാണ്.

അഭിഷേക് ലൈക്ക് നല്‍കിയ സ്‌ക്രീന്‍ഷോട്ടും പ്രചരിക്കുന്നുണ്ട്. ചിലര്‍ അഭിഷേകിന്റെ പ്രവൃത്തി തീര്‍ത്തും സാധാരണമാണെന്ന് പറയുന്നുണ്ടെങ്കിലും ചിലര്‍ ഇതിനെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തുന്നുണ്ട്.

2007 ഏപ്രില്‍ 20നാണ് അഭിഷേകും ഐശ്വര്യയും വിവാഹിതരായത്. 2011 നവംബറില്‍ ഐശ്വര്യ ആരാധ്യയ്ക്ക് ജന്മം നല്‍കി. അതിനുശേഷം കുറച്ച് വര്‍ഷങ്ങള്‍ വെള്ളിത്തിരയില്‍ നിന്ന് താരം വിട്ടുനിന്നിരുന്നു. ഇപ്പോള്‍ ഇരുവരും വിവാഹജീവിതത്തില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

Abhishek Bachchan Likes Post On Rising Divorce Cases Amid Rumours Of Separation From Aishwarya Rai Bachchan