ന്യൂയോര്‍ക്ക്: മിസ് വേള്‍ഡ് മത്സരത്തിലേക്കുള്ള അമേരിക്കന്‍ പ്രതിനിധിയെ തിരഞ്ഞെടുക്കുന്ന ‘മിസ് വേള്‍ഡ് അമേരിക്ക’യില്‍ പങ്കെടുക്കാന്‍ മലയാളി യുവതി. (Malayali IT officer seeking opportunity to Miss World) 2022 ല്‍ യുഎസില്‍ മിസ് ഇന്ത്യ ന്യൂയോര്‍ക് കിരീടം നേടിയ മീര തങ്കം മാത്യുവാണ് ലോക സുന്ദരീ പടത്തിലേക്കുള്ള മല്‍സരത്തിന്റെ തൊട്ടടുത്തെത്തി നില്‍ക്കുന്നത്. ന്യൂയോര്‍ക്കിനെ പ്രതിനിധീകരിക്കുന്ന ടൈറ്റിലുകളിലൊന്നായ മിസ് ലിബര്‍ട്ടിയായാണ് മീര എത്തുന്നത്.
|
ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ താമസിക്കുന്ന പത്തനംതിട്ട കൈപ്പട്ടൂര്‍ ചെരിവുകാലായില്‍ ജോണ്‍ മാത്യുവിന്റേയും അടൂര്‍ സ്വദേശിനി രാജി മാത്യുവിന്റേയും മകളാണ് മീര. കൈപ്പട്ടൂരില്‍ ജനിച്ച മീര മൂന്നാം വയസ്സിലാണ് യുഎസിലെത്തിയത്. മിസ് സ്റ്റാറ്റന്‍ ഐലന്‍ഡ് പട്ടവും നേടിയിട്ടുണ്ട്. ഹെല്‍ത്ത്‌കെയര്‍ കമ്പനിയായ നോര്‍ത്ത്വെല്ലിന്റെ ഐടി ഉദ്യോഗസ്ഥയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





