21
Jul 2024
Sun
21 Jul 2024 Sun
newely married indian man shot killed in US

ഇന്ത്യക്കാരനായ നവവരനെ യുഎസിൽ വെടിവച്ചുകൊന്നു. ഇന്ത്യാനയിൽ ചൊവ്വാഴ്ചയാണ് സംഭവം. ​ഗവിൻ ദസൗർ ആണ് കൊല്ലപ്പെട്ടത്. 29 വയസ്സായിരുന്നു. മെക്സിക്കക്കാരിയായ ഭാര്യയുമൊത്ത് വീട്ടിലേക്ക് വാഹനമോടിച്ചുപോവുമ്പോഴാണ് സംഭവം. മറ്റൊരു വാഹനത്തിലെ യാത്രികനുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗവിനും വിവിയാന സമോറയും വിവാഹ​ദിനത്തിൽ

ആ​ഗ്ര സ്വദേശിയായ ​ഗവിനും മെക്സിക്കൻ പൗരയായ വിവിയാന സമോറയും ജൂൺ 29നാണ് വിവാ​ഹിതരായത്. ജങ്ഷനിൽ കാർ നിർത്തിയ ​ഗവിൻ വാഹനത്തിൽ നിന്നിറങ്ങി ഒരു കൈയിൽ തോക്കുമായി ട്രക്കിനു സമീപത്തു ചെല്ലുകയും ഡ്രൈവറോടു കയർത്ത ശേഷം ഡോറിൽ ഇടിക്കുകയും ചെയ്തു. ഈ സമയം ട്രക്ക് ഡ്രൈവർ തോക്കെടുത്ത് ​ഗവിനെ വെടിവയ്ക്കുകയായിരുന്നു. യുവാവ് തദ്ക്ഷണം മരിച്ചു.