23
Jul 2024
Mon
23 Jul 2024 Mon
kmcc bahrain

മനാമ: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് -പ്രോട്ടീന്‍ സമ്മര്‍ ഫിയസ്റ്റക്ക് മനാമ കെഎംസിസി ഹാളില്‍ തുടക്കമായി. സംസ്ഥാന ആക്ടിങ് പ്രസിഡണ്ട് അസ്ലം വടകര ഉത്ഘാടനം നിര്‍വഹിച്ചു. കുട്ടികളെയും യുവാക്കളെയും ആധുനിക ലോകത്തെ മാറ്റങ്ങള്‍ക്കൊപ്പം കൈപിടിച്ച് നടത്താന്‍ കെഎംസിസി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ ഉന്നമനത്തിനായി ധിഷണാശാലികളായ നേതാക്കളെയും പ്രൊഫഷണലുകളെയും വാര്‍ത്തെടുക്കാന്‍ ഇത്തരം ക്യാമ്പുകള്‍ കൊണ്ട് സാധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉത്ഘാടന സെഷനു ശേഷം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ഓറിയന്റേഷന്‍ ക്ലാസിന് പ്രശസ്ത ലൈഫ് സ്‌കില്‍ ട്രൈനെര്‍മാരായ നബീല്‍ പാലത്തും യഹ്യ മുബാറക്കും നേതൃത്വം നല്‍കി. ജില്ലാ പ്രസിഡണ്ട് ഇക്ബാല്‍ താനൂര്‍ അധ്യക്ഷനായ ചടങ്ങിന് ആക്ടിങ് ജനറല്‍ സെക്രട്ടറി വി കെ റിയാസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ കെ പി മുസ്തഫ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

സംസ്ഥാന ജില്ലാ ഭാരവാഹികള്‍ സംബന്ധിച്ച പരിപാടിയില്‍ ഷഹീന്‍ താനാളൂര്‍ നന്ദി പറഞ്ഞു. ഉമ്മര്‍ കൂട്ടിലങ്ങാടി, മുജീബ് ആഡ് വെല്‍, മഹറൂഫ്, ശാഫി കോട്ടക്കല്‍, റഫീക്ക് അമീന്‍ കുനിയില്‍, മൊയ്ദീന്‍, നൗഷാദ് മുനീര്‍, കെ ആര്‍ ശിഹാബ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ക്യാമ്പ് ആഗസ്റ്റ് 16 വരെ നീണ്ട്നില്‍ക്കും.