08
May 2026
Sun
08 May 2026 Sun
court ordered woman to pay 15 lakh rupees to former groom

ഇറാനുവേണ്ടി പ്രവര്‍ത്തിച്ച ഒമ്പതുപേര്‍ക്ക് ബഹ്‌റയ്‌നില്‍ ജീവപര്യന്തം തടവ്. ഇസ് ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനു വേണ്ടി തന്ത്രപ്രധാന കേന്ദ്രങ്ങളുടെ ഫോട്ടോകളും വിഡിയോകളും പകര്‍ത്തിനല്‍കിയതിനും ക്രിപ്‌റ്റോകറന്‍സി അടക്കം ഇറാനിലേക്ക് പണം അയച്ചുനല്‍കിയതിനുമാണ് നടപടി. മറ്റു രണ്ടുപേര്‍ക്ക് മൂന്നു വര്‍ഷം വീതം തടവും സമാനമായ കുറ്റത്തിന് ശിക്ഷ വിധിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താനായി നടത്തിവന്ന തീവ്രപരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനു പ്രതികാരമായി ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയും എണ്ണകേന്ദ്രങ്ങള്‍ക്കു നേരെയും ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിന് ഇറാന് ഏതെങ്കിലും വിധത്തില്‍ സഹായം നല്‍കിയവരെ കണ്ടെത്താനായിട്ടായിരുന്നു ഇത്തരം പരിശോധനകള്‍. അമ്പതോളം പെരെയാണ് ഈ പരിശോധനകളിലായി പിടികൂടിയത്.

ALSO READ: വയനാട്ടില്‍ 85കാരി വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക