മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഹമദ് ടൌണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 25 വര്‍ഷം പ്രവാസജീവിതം പൂര്‍ത്തിയാക്കിയ ഹമദ് ടൌണ്‍ ഏരിയയിലെ മുതിര്‍ന്ന പ്രവാസികളെ ആദരിച്ചു. ടൂബ്ലി കെ.പി.എ ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങ് മുന്‍ ഇന്ത്യന്‍ സൈനികനും, ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന രാജേഷ് നമ്പ്യാര്‍ ഉത്ഘാടനം ചെയ്തു.
|
ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്, സെന്‍ട്രല്‍ കമ്മിറ്റി അംഗം പ്രദീപ് കുമാര്‍ സ്വാഗതവും, ഏരിയ ട്രഷറര്‍ സുജേഷ് നന്ദിയും അറിയിച്ചു. കെ.പി.എ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് കിഷോര്‍ കുമാര്‍, ട്രെഷറര്‍ രാജ് കൃഷ്ണന്‍, സെക്രട്ടറിമാരായ അനോജ് മാസ്റ്റര്‍, സന്തോഷ് കാവനാട് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
ശ്രീകുമാര്‍, മുരളി, സുജേഷ്, സുനില്‍ കുമാര്‍, രാധാകൃഷ്ണന്‍ എന്നിവരെയാണ് ആദരിച്ചത്. ഏരിയ കോ-ഓര്‍ഡിനേറ്റര്‍മാരായ വി.എം പ്രമോദ്, അജിത് ബാബു എന്നിവര്‍ പരിപാടികള്‍ക്ക്നേതൃത്വംനല്‍കി
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


